പ്രതാപനെയും ഡീനിനെയും സസ്പെൻഡ് ചെയ്യാൻ നീക്കം
പ്രതാപനെയും ഡീനിനെയും സസ്പെൻഡ് ചെയ്യാൻ നീക്കം
Saturday, December 7, 2019 12:32 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ൽ കേ​ര​ള എം​പി​മാ​രും കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും നേ​ർ​ക്കു​നേ​ർ നി​ന്നു​ള്ള വാ​ക്പോ​രി​നൊ​ടു​വി​ൽ ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സും തൃ​ശൂ​ർ എം​പി ടി.​എ​ൻ. പ്ര​താ​പ​നും മ​ന്ത്രി​ക്കു നേ​രേ കൈ ​ചു​രു​ട്ടി ആ​ക്രോ​ശി​ച്ചു​വെ​ന്ന് പ​രാ​തി. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​രു​വ​ർ​ക്കു​മെ​തി​രേ​യു​ള്ള ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ പ്ര​മേ​യ​ത്തി​ന് ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള അ​നു​മ​തി ന​ല്കി.

തി​ങ്ക​ളാ​ഴ്ച പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. പ്ര​മേ​യം പാ​സാ​യാ​ൽ ഇ​രു​വ​ർ​ക്കും സ​സ്പെ​ൻ​ഷ​ൻ ല​ഭി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സും ടി.​എ​ൻ. പ്ര​താ​പ​നും മാ​പ്പു പ​റ​യാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ അ​ഞ്ചു ദി​വ​സ​ത്തേ​ക്ക് സ​സ്പെൻ​ഡ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ബി​ജെ​പി സ്പീ​ക്ക​ർ​ക്കു പ​രാ​തി ന​ൽ​കി​യ​ത്. കേ​ര​ള എം​പി​മാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സ്മൃ​തി ഇ​റാ​നി​യു​ടെ​യും ബി​ജെ​പി എം​പി​മാ​രു​ടെ​യും പ​രാ​തി.എ​ന്നാ​ൽ, മാ​പ്പു പ​റ​യു​ന്ന വി​ഷ​യ​മേ​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ണ്‍​ഗ്ര​സ്. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ഉ​ൾ​പ്പെ​ടെ സു​പ്ര​ധാ​ന ബി​ല്ലു​ക​ൾ അ​ടു​ത്ത ആ​ഴ്ച അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ സ​ർ​ക്കാ​രും പ്ര​തി​പ​ക്ഷ​വും ത​മ്മി​ൽ പു​തി​യ പോ​ർ​മു​ഖം തു​റ​ന്നി​രി​ക്കു​ന്ന​ത്.



സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.