തെ​ലു​ങ്കാ​ന സംഭവം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Saturday, December 7, 2019 12:16 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ലു​ങ്കാ​ന​യി​ൽ മാ​ന​ഭം​ഗ​ക്കേ​സി​ലെ പ്ര​തി​ക​ൾ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ ഉ​ണ്ടാ​യ സം​ഭ​വ​ത്തക്കുറി​ച്ചു​ള്ള മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

മാ​ന​ഭം​ഗ കേ​സി​ലെ പ്ര​തി​ക​ൾ ര​ക്ഷ​പ്പെടാ​ൻ ശ്ര​മിച്ചെന്നും പോ​ലീ​സി​ന്‍റെ തോ​ക്ക് പി​ടി​ച്ചു​വാ​ങ്ങി വെ​ടി​വ​ച്ചെ​ന്നും തു​ട​ർ​ന്ന് പ​ര​സ്പ​ര​മു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ പ്ര​തി​ക​ൾ നാ​ലു പേ​രും കൊ​ല്ല​പ്പെ​ട്ടു​വെ​ന്നു​മാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നു ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.