രാഹുൽ വീണ്ടും അധ്യക്ഷനായേക്കും
രാഹുൽ വീണ്ടും അധ്യക്ഷനായേക്കും
Friday, December 6, 2019 12:37 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യെ വീ​ണ്ടും കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി അ​വ​രോ​ധി​ക്കാ​ൻ നേ​തൃ​ത്വം ത​യാ​റെ​ടു​ക്കു​ന്നു. ജ​നു​വ​രി​യി​ൽ എ​ഐ​സി​സി സ​മ്മേ​ള​നം വി​ളി​ച്ചു രാ​ഹു​ലി​നെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്കാ​നാ​ണു നീ​ക്കം. ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന എ​ഐ​സി​സി സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാൽ സോ​ണി​യ ഗാ​ന്ധി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷപ​ദ​വി ഒ​ഴി​യു​ന്ന​താ​യി പ്ര​ഖ്യാ​പി​ക്കും. തു​ട​ർ​ന്ന് എ​ഐ​സി​സി​യു​ടെ സ​ന്പൂ​ർ​ണ സ​മ്മേ​ള​ന​ത്തി​ൽ രാ​ഹു​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തും.

രാ​ഹു​ൽ ത​ന്നെ​യാ​കും ഭാ​വി​യി​ൽ പാ​ർ​ട്ടി​യെ ന​യി​ക്കു​ക​യെ​ന്നു കോൺഗ്രസ് പ്ര​വ​ർ​ത്ത​കസ​മി​തി​യി​ലെ മു​തി​ർ​ന്ന അം​ഗം ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ണ്‍ഗ്ര​സി​നെ ന​യി​ക്കാ​ൻ രാ​ഹു​ലി​നു പ​ക​രം മ​റ്റാ​രെ​യും ആ​ലോ​ചി​ക്കാ​നാ​കി​ല്ല. സോ​ണി​യ ഗാ​ന്ധി പ​ദ​വി​യൊ​ഴി​ഞ്ഞാ​ൽ രാ​ഹു​ൽ വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​ക​ണ​മെ​ന്ന​തു പാ​ർ​ട്ടി​യി​ലെ പൊ​തു​വാ​യ അ​ഭി​പ്രാ​യ​മാ​ണ്. മ​റ്റു പേ​രു​ക​ളൊ​ന്നും ആ​ലോ​ച​ന​യി​ലി​ല്ല. പ​ക്ഷേ പു​തി​യ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ ഒ​രു ത​ല​ത്തി​ലും തീ​രു​മാ​ന​ങ്ങ​ളൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് നേ​താ​വ് വ്യ​ക്ത​മാ​ക്കി. രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പുരി​ൽ ഈ ​മാ​സം മൂ​ന്നാം വാ​ര​ത്തോ​ടെ എ​ഐ​സി​സി സ​മ്മേ​ള​നം ന​ട​ത്താ​നാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള ആ​ലോ​ച​ന.


എ​ന്നാ​ൽ, പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​വും ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളും ക​ഴി​ഞ്ഞ് അ​ടു​ത്ത മാ​സം പ​കു​തി​ക്കു ശേ​ഷം എ​ഐ​സി​സി വി​ളി​ച്ചു​കൂ​ട്ടാ​നാ​ണു പു​തി​യ തീ​രു​മാ​നം. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ തീ​യ​തി​യും സ്ഥ​ല​വും നി​ശ്ച​യി​ച്ചേ​ക്കും. ജ​നു​വ​രി 15നു ​ശേ​ഷം എ​ത്ര​യും വേ​ഗം എ​ഐ​സി​സി ചേ​രാ​നാ​ണു ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ചു ഡ​ൽ​ഹി​യി​ൽത​ന്നെ എ​ഐ​സി​സി സ​മ്മേ​ള​നം ന​ട​ത്തു​ന്ന കാ​ര്യം സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

എ​ന്നാ​ൽ, പാ​ർ​ട്ടി​ക്കു ഭ​ര​ണ​മു​ള്ള രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും എ​ഐ​സി​സി സ​മ്മേ​ള​നം ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മു​ണ്ട്. എ​ഐ​സി​സി അ​ധ്യ​ക്ഷ​നാ​യി ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണു രാ​ഹു​ൽ ചു​മ​ത​ല​യേ​റ്റ​ത്.
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ക​ന​ത്ത തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്താ​ണു രാ​ഹു​ൽ പ​ദ​വി ഒ​ഴി​ഞ്ഞ​ത്.


ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.