മഞ്ഞുമലയിടിഞ്ഞുവീണ് മ​ല​യാ​ളി സൈ​നി​ക​നു ദാ​രു​ണാ​​ന്ത്യം
മഞ്ഞുമലയിടിഞ്ഞുവീണ് മ​ല​യാ​ളി സൈ​നി​ക​നു ദാ​രു​ണാ​​ന്ത്യം
Thursday, December 5, 2019 12:41 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ/തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​​​ഷ്മീ​​​​രി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യ്ക്കു സ​​​​മീ​​​​പം ര​​​​ണ്ടി​​​​ട​​​​ത്ത് മ​​​​ഞ്ഞു​​​​മ​​​​ല ഇ​​​​ടി​​​​ഞ്ഞു വീ​​​​ണ് മ​​​​ല​​​​യാ​​​​ളി അ​​​​ട​​​​ക്കം നാ​​​​ലു ജ​​​​വാ​​​​ന്മാ​​​​ർ മ​​​​രി​​​​ച്ചു.

കു​​​​പ്‌​​​​വാ​​​​ര ജി​​​​ല്ല​​​​യി​​​​ലെ താം​​​​ഗ്ധ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ൽ മൂ​​​​ന്നു പേ​​​​രും ബ​​​​ന്ദി​​​​പോ​​​​റ ജി​​​​ല്ല​​​​യി​​​​ലെ ഗു​​​​രേ​​​​സ് സെ​​​​ക്ട​​​​റി​​​​ൽ ഒ​​​​രാ​​​​ളു​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ര​​​​ണ്ടി​​​​ട​​​​ത്തും ഓ​​​​രോ ജ​​​​വാ​​​​ന്മാ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

പൂ​​​വ​​​ച്ച​​​ൽ കു​​​ഴ​​​യ്ക്കാ​​​ട് ക​​​ല്ല​​​ണ​​​മു​​​ഖ​​​ത്ത് വീ​​​ട്ടി​​​ൽ സു​​​ദ​​​ർ​​​ശ​​​ന കു​​​മാ​​​ർ -സ​​​തി​​​കു​​​മാ​​​രി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ അ​​​ഖി​​​ൽ (സ​​​ന്ദീ​​​പ് -29) ആ​​​ണ് മ​​​രി​​​ച്ച​​​താ​​​യി ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്. ക​​​ര​​​സേ​​​ന​​​യി​​​ൽ ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റാ​​​ണ് അ​​​ഖി​​​ൽ.


പ​​​ത്തു വ​​​ർ​​​ഷം മു​​​മ്പാ​​​ണ് അ​​​ഖി​​​ൽ ആ​​​ർ​​​മി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. ഓ​​​ണ​​​ത്തി​​​ന് നാ​​​ട്ടി​​​ലെ​​​ത്തി​​​യ അ​​​ഖി​​​ൽ ര​​​ണ്ടു മാ​​​സം മു​​​മ്പാ​​​ണ് അ​​​വ​​​ധി ക​​​ഴി​​​ഞ്ഞ് ജോ​​​ലി സ്ഥ​​​ല​​​ത്തേ​​​ക്ക് മ​​​ട​​​ങ്ങി​​​യ​​​ത്.
ഭാ​​​ര്യ: ഗീ​​​തു. മ​​​ക​​​ൻ: ദേ​​​വ​​​ര​​​ഥ് ( ഒ​​​രു വ​​​യ​​​സ്). മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന് രാ​​​ത്രി പ​​ത്തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തി​​​ക്കും. നാ​​​ളെ രാ​​​വി​​​ലെ 7.30 ന് ​​​പാ​​​ങ്ങോ​​​ടുനി​​​ന്നു തി​​​രി​​​ച്ച് കു​​​ഴ​​​യ്ക്കാ​​​ട് ഗ​​​വ. സ്കൂ​​​ളി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് ശേ​​​ഷം 12 മ​​​ണി​​​യോ​​​ടെ വീ​​​ട്ട് വ​​​ള​​​പ്പി​​​ൽ സം​​​സ്ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.