പെരുമഴ; മേ​​ട്ടു​​പ്പാ​​ള​​യ​​ത്തു മ​​തി​​ൽ ഇ​​ടി​​ഞ്ഞ് 17 പേ​​ർ മരിച്ചു
Tuesday, December 3, 2019 1:11 AM IST
കോ​​​​യ​​​മ്പ​​​​ത്തൂ​​​​ർ: മേ​​​​ട്ടു​​​​പ്പാ​​​​ള​​​​യ​​​​ത്ത് വീ​​​​ടു​​​​ക​​​​ൾ​​​​ക്കു മു​​​​ക​​​​ളി​​​​ലേ​​​​ക്കു ചു​​​​റ്റു​​​​മ​​​​തി​​​​ൽ ഇ​​​​ടി​​​​ഞ്ഞു​​​​വീ​​​​ണു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​തി​​​​നേ​​​​ഴു​​​​പേ​​​​ർ ദാ​​​​രു​​​​ണ​​​​മാ​​​​യി മ​​​​രി​​​ച്ചു.

ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​യി​​​​രു​​​​ന്നു നാ​​​​ടി​​​​നെ ന​​​​ടു​​​​ക്കി​​​​യ ദു​​​​ര​​​​ന്തം. മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ൾ​​​​ക്കു സ​​​​മീ​​​​പ​​​​ത്തെ അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ന്‍റെ പ​​​​ത്ത​​​​ടി ഉ​​​​യ​​​​ര​​​​മു​​​​ള്ള കൂ​​​​റ്റ​​​​ൻ ചു​​​​റ്റു​​​​മ​​​​തി​​​​ൽ ഇ​​​​ടി​​​​ഞ്ഞു വീ​​​​ടു​​​​ക​​​​ൾ​​​​ക്കു മു​​​​ക​​​​ളി​​​​ലേ​​​​ക്കു പ​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വീ​​​ടി​​​നു​​​ള്ളി​​​ൽ ഉ​​​​റ​​​​ങ്ങി​​​​ക്കി​​​​ട​​​​ന്ന​​​​വ​​​​രാ​​​ണ് കെ​​​​ട്ടി​​​​ടാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ​​​​ക്ക​​​​ടി​​​​യി​​​​ൽ​​​​പ്പെ​​​​ട്ടു മ​​​​രി​​​​ച്ച​​​​ത്.


അ​​​​പ​​​​ക​​​​ട​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഉ​​​​ട​​​​മ​​​​യ്ക്കെ​​​​തി​​​​രേ മേ​​​​ട്ടു​​​​പ്പാ​​​​ള​​​​യം പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു. മ​​​ഴ​​​ക്കെ​​​ടു​​​തി​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച മു​​​ത​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 25 ആ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.