ദാമൻ ദിയു, ദാദ്ര നഗർ ഹവേലി ഒറ്റ കേന്ദ്രഭരണ പ്രദേശമാക്കും
Saturday, November 23, 2019 12:20 AM IST
ന്യൂ​​ഡ​​ൽ​​ഹി: ദാ​​മ​​ൻ ദി​​യു, ദാ​​ദ്ര ന​​ഗ​​ർ ഹ​​വേ​​ലി എ​​ന്നി​​വ ല​​യി​​പ്പി​​ച്ച് ഒ​​റ്റ കേ​​ന്ദ്ര​​ഭ​​ര​​ണ പ്ര​​ദേ​​ശ​​മാ​​ക്കും. ഇ​​തി​​നാ​​യു​​ള്ള ബി​​ൽ അ​​ടു​​ത്ത​​യാ​​ഴ്ച പാ​​ർ​​ല​​മെ​​ന്‍റി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​മെ​​ന്നു കേ​​ന്ദ്ര​​മ​​ന്ത്രി അ​​ർ​​ജു​​ൻ മേ​​ഘ്‌​​വാ​​ൾ ലോ​​ക്സ​​ഭ​​യെ അ​​റി​​യി​​ച്ചു.

ഗു​​ജ​​റാ​​ത്തി​​നു സ​​മീ​​പ​​മാ​​ണ് ര​​ണ്ടു കേ​​ന്ദ്ര​​ഭ​​ര​​ണ​​പ്ര​​ദേ​​ശ​​ങ്ങ​​ളും സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്. ഭ​​ര​​ണ​​സൗ​​ക​​ര്യാ​​ർ​​ഥ​​മാ​​ണ് ദാ​​മ​​ൻ ദി​​യു​​വും ദാ​​ദ്ര ന​​ഗ​​ർ ഹ​​വേ​​ലി​​യും ല​​യി​​പ്പി​​ച്ച് ഒ​​റ്റ കേ​​ന്ദ്ര​​ഭ​​ര​​ണ​​പ്ര​​ദേ​​ശ​​മാ​​ക്കു​​ന്ന​​ത്. 35 കി​​ലോ​​മീ​​റ്റ​​ർ മാ​​ത്രം അ​​ക​​ല​​മു​​ള്ള ര​​ണ്ടു പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും വെ​​വ്വേ​​റെ ബ​​ജ​​റ്റും സെ​​ക്ര​​ട്ടേ​​റി​​യ​​റ്റു​​മു​​ണ്ട്. ദാ​​ദ്ര ന​​ഗ​​ർ ഹ​​വേ​​ലി​​യി​​ൽ ഒ​​രു ജി​​ല്ല​​യും ദാ​​മ​​ൻ ദി​​യു​​വി​​ൽ ര​​ണ്ടു ജി​​ല്ല​​ക​​ളു​​മു​​ണ്ട്. ല​​യി​​പ്പി​​ച്ച് ഒ​​ന്നാ​​കു​​ന്ന കേ​​ന്ദ്ര​​ഭ​​ര​​ണ​​പ്ര​​ദേ​​ശ​​ത്തി​​ന് ദാ​​ദ്ര, ന​​ഗ​​ർ ഹ​​വേ​​ലി, ദാ​​മ​​ൻ ആ​​ൻ​​ഡ് ദി​​യു എ​​ന്നാ​​കും പേ​​ര്. ത​​ല​​സ്ഥാ​​നം ദാ​​മ​​ൻ ദി​​യു ആ​​കും.നി​​ല​​വി​​ൽ രാ​​ജ്യ​​ത്ത് ഒ​​ന്പ​​ത് കേ​​ന്ദ്ര​​ഭ​​ര​​ണ​​പ്ര​​ദേ​​ശ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ല​​യ​​ന​​ത്തോ​​ടെ ഇ​​ത് എ​​ട്ടാ​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.