പ്രവാസി ഇന്ത്യക്കാരുടെ വിവാഹമോചന നിരക്ക് ഉയരുന്നു
പ്രവാസി ഇന്ത്യക്കാരുടെ വിവാഹമോചന നിരക്ക് ഉയരുന്നു
Friday, November 22, 2019 1:46 AM IST
ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ ഉ​പേ​ക്ഷി​ച്ച ഭാ​ര്യ​മാ​രി​ൽനി​ന്നാ​യി ആ​റാ​യി​രം പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം.

കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നാ​ണ് ഇ​ന്ന​ലെ ഇ​ക്കാ​ര്യം ലോ​ക്സ​ഭയെ അറി യിച്ചത്. 2015 ജ​നു​വ​രി മു​ത​ൽ ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള പ​രാ​തി​ക​ളു​ടെ ക​ണ​ക്കു​ക​ളാ​ണ് മ​ന്ത്രിസ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. ഈ ​വ​ർ​ഷം മാ​ത്രം ഒ​ക്ടോ​ബ​ർ 31 വ​രെ 991 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ചത്. പ്ര​വാ​സി​ക​ൾ ഉ​പേ​ക്ഷി​ച്ച ഭാ​ര്യ​മാ​രി​ൽനി​ന്ന് 2015 ൽ 796 ​പ​രാ​തി​ക​ളാ​ണു ല​ഭി​ച്ച​ത്. 2016ൽ 1510, 2017​ൽ 1498, 2018ൽ 1299 ​എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പ​രാ​തി​ക​ളു​ടെ എ​ണ്ണം. ലോ​ക്സ​ഭ​യി​ൽ ഒ​രു ചോ​ദ്യ​ത്തി​നു ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.


മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലാ​യി 77 ഇ​ന്ത്യ​ക്കാ​ർ അ​ക​പ്പെ​ട്ടു പോ​കു​ക​യോ ത​ട​വി​ൽ ക​ഴി​യു​ക​യോ ചെ​യ്തി​ട്ടു​ണ്ട്.

ല​ഭ്യ​മാ​യ വി​വ​രം അ​നു​സ​രി​ച്ച് ഇ​വ​രി​ൽ 73 പേ​രും രാ​ജ്യ​ത്ത് തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.