ജെഎൻയു: പ്രശ്നപരിഹാരത്തിന് മൂന്നംഗ സമിതി നാളെ കാന്പസിലെത്തും
Thursday, November 21, 2019 12:49 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച മൂ​ന്നം​ഗ സ​മി​തി നാ​ളെ കാ​ന്പ​സി​ലെ​ത്തി വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ചേ​രും. അ​തേ​സ​മ​യം ഫീ​സ് വ​ർ​ധ​ന ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്കു​ന്ന​തു വ​രെ സ​മ​രം തു​ട​രു​മെ​ന്ന് വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റെ ഐ​ഷെ ഘോ​ഷ് പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ ഇ​ന്ന​ലെ കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ൽ മൂ​ന്നം​ഗ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. കാ​ന്പ​സി​നു​ള്ളി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളി​ലും സ​ഹ​ക​രി​ക്കു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ഉ​റ​പ്പു ന​ൽ​കി.


പ​ക്ഷേ, ച​ർ​ച്ച​യ്ക്ക് വ​രാ​ത്ത വൈ​സ് ചാ​ൻ​സ​ല​റു​ടെ നി​ല​പാ​ട് മാ​റ്റ​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച കാ​ന്പ​സി​ൽ ച​ർ​ച്ച ന​ട​ത്തി പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളെ യോ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.