കർണാടക എംഎൽഎക്ക് കല്യാണവേദിയിൽ കുത്തേറ്റു
Monday, November 18, 2019 11:26 PM IST
ബംഗളൂരു: കോൺഗ്രസ് എംഎൽഎയും കർണാടകയിലെ മുൻമന്ത്രിയുമായ തൻവീർ സേഠിനെ കല്യാണവേദിയിൽവച്ച് യുവാവ് ആക്രമിച്ചു. മൈസുരുവിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
ഫർഹാൻ പാഷ എന്ന 25 കാരനാണു നരസിംഹരാജ മണ്ഡലം എംഎൽഎയായ തൻവീർ സയ്തിനെ കത്തികൊണ്ട് ആക്രമിച്ചത്. കല്യാണവേദിയിൽ എത്തിയ എംഎൽഎയെ കുത്തിയശേഷം യുവാവ് രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാർ പിടികൂടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.