പിണറായിക്ക് ഡൽഹിയിൽ കനത്ത കാവൽ
പിണറായിക്ക്  ഡൽഹിയിൽ കനത്ത കാവൽ
Sunday, November 17, 2019 1:13 AM IST
ന്യൂ​ഡ​ൽ​ഹി: മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഡ​ൽ​ഹി​യി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം.

സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ലെ​ത്തി​യ​തു മു​ത​ൽ പി​ണ​റാ​യി വി​ജ​യ​ൻ ക​ന​ത്ത സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​ണ്. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണം.


വി​ഐ​പി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഇ​സ​ഡ് പ്ല​സ് സു​ര​ക്ഷ​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ന​ൽ​കു​ന്ന​ത്. ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​നം, ആ​ധു​നി​ക ജാ​മ​ർ സം​വി​ധാ​ന​മു​ള്ള വാ​ഹ​നം എ​ന്നി​വ​യും ഡ​ൽ​ഹി പോ​ലീ​സ് ല​ഭ്യ​മാ​ക്കി.

15 സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ച്ചു. നേ​ര​ത്തെ ഏ​ഴു പേ​രെ ആ​യി​രു​ന്നു ഡ​ൽ​ഹി പോ​ലീ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി ന​ൽ​കി​യി​രു​ന്ന​ത്. ക​മാ​ൻ​ഡോ​ക​ളു​ടെ എ​ണ്ണം ര​ണ്ടി​ൽനി​ന്ന് നാ​ലാ​യി ഉ​യ​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.