റഫാൽ: അന്വേഷണത്തിനു വഴിതുറന്നെന്നു പ്രശാന്ത് ഭൂഷൻ
റഫാൽ: അന്വേഷണത്തിനു വഴിതുറന്നെന്നു പ്രശാന്ത് ഭൂഷൻ
Saturday, November 16, 2019 12:50 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ കേ​സി​ൽ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ ത​ള്ളി​യെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ന് വ​ഴി തു​റ​ക്കു​ക​യാ​ണ് സു​പ്രീം​കോ​ട​തി ചെ​യ്ത​തെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും കേ​സി​ലെ വാ​ദി​യു​മാ​യി​രു​ന്ന പ്ര​ശാ​ന്ത് ഭൂ​ഷ​ൻ. ന​ട​പ​ടി​ക​ൾ പാ​ലി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ജ​സ്റ്റീ​സ് കെ.​എം ജോ​സ​ഫി​ന്‍റെ അ​നു​ബ​ന്ധ വി​ധി​യി​ലെ നി​ർ​ദേ​ശം ബാ​ധ​ക​മാ​ണെ​ന്നും പ്ര​ശാ​ന്ത് ഭൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

റ​ഫാ​ൽ ഇ​ട​പാ​ടി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ ന​ട​ത്തു​ന്ന തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ളാ​ണെ​ന്നും പ്ര​ശാ​ന്ത് ഭൂ​ഷ​ൻ പ​റ​ഞ്ഞു. റ​ഫാ​ൽ ഇ​ട​പാ​ടി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സി​ബി​ഐ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കേ​സി​ലെ മ​റ്റൊ​രു വാ​ദി​യാ​യി​രു​ന്ന മു​ൻ കേ​ന്ദ്രമ​ന്ത്രി അ​രു​ണ്‍ ഷൂ​രി​യും വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.