ആശ്രിതനിയമനം ലഭിക്കാൻ സർക്കാർ ജോലിക്കാരനായ അച്ഛനെ മകൻ കൊലപ്പെടുത്തി
Tuesday, November 12, 2019 11:59 PM IST
ജാ​​ഷ്പു​​ർ(ഛ​​ത്തീ​​സ്ഗ​​ഡ്): ആ​​ശ്രി​​ത​​നി​​യ​​മ​​നം ല​​ഭി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ജോ​​ലി​​ക്കാ​​ര​​നാ​​യ അ​​ച്ഛ​​നെ മ​​ക​​ൻ കൊ​​ല​​പ്പെ​​ടു​​ത്തി. ഛത്തീ​​സ്ഗ​​ഡി​​ലെ ജാ​​ഷ്പു​​ർ ജി​​ല്ല​​യി​​ലാ​​ണു സം​​ഭ​​വം. ഗ​​വ. ഹെ​​ൽ​​ത്ത് സെ​​ന്‍റ​​റി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന മ​​ഹാ​​ബീ​​ർ സാ​​യി ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.

ത​​ല​​യ്ക്കു പ​​രി​​ക്കേ​​റ്റ നി​​ല​​യി​​ൽ സ​​മീ​​പ​​ത്തെ വ​​ന​​ത്തി​​ലാ​​ണ് ഇ​​ദ്ദേ​​ഹ​​ത്തെ ക​​ണ്ടെ​​ത്തി​​യ​​ത്. അ​​ച്ഛ​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​ണെ​​ന്ന് മ​​ക​​ൻ ജീ​​വ​​ൻ സാ​​യി പോ​​ലീ​​സി​​നോ​​ട് പ​​റ​​ഞ്ഞു. ഈ ​​ആ​​ഴ്ച​​യാ​​ണ് മ​​ഹാ​​ബീ​​ർ സാ​​യി വി​​ര​​മി​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. കൊ​​ല​​പാ​​ത​​ക​​ത്തി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യ മ​​റ്റു ര​​ണ്ടു പേ​​രെ​​യും പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.