ബന്ദിപോറ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ടതു ലഷ്കർ കമാൻഡർ തൽഹ
ബന്ദിപോറ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ടതു ലഷ്കർ കമാൻഡർ തൽഹ
Tuesday, November 12, 2019 11:59 PM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ലെ ബ​​​ന്ദി​​​പോ​​​റ​​​യി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ര​​​ണ്ട് ഭീ​​​ക​​​ര​​​രി​​​ലൊ​​​രാ​​​ൾ ല​​​ഷ്ക​​​ർ-​​​ഇ ത്വ​​​യ്ബ​​​യു​​​ടെ സ്വ​​​യം​​​പ്ര​​​ഖ്യാ​​​പി​​​ത ക​​​മാ​​​ൻ​​​ഡ​​​ർ ത​​​ൽ​​​ഹ ആ​​​ണെ​​​ന്നു പോ​​​ലീ​​​സ്.

പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ജ​​​നി​​​ച്ച ഇ​​​യാ​​​ൾ ഭീ​​​ക​​​ര​​​ർ​​​ക്കി​​​ട​​​യി​​​ൽ ത​​​ൽ​​​ഹ എ​​​ന്നാ​​​ണ് അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. കൊ​​​ല്ല​​​പ്പെ​​​ട്ട ര​​​ണ്ടാ​​​മ​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല. ബ​​​ന്ദി​​​പോ​​​റ​​​യി​​​ൽ ല​​​ഷ്ക​​​ർ ഭീ​​​ക​​​ര​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു ഏ​​​താ​​​നും നാ​​​ളു​​​ക​​​ളാ​​​യി നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യി​​​രു​​​ന്ന ത​​​ൽ​​​ഹ സു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ നോ​​​ട്ട​​​പ്പു​​​ള്ളി​​​യാ​​​യി​​​രു​​​ന്നു. നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ൾ ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ർ​​​ചെ​​​യ്തി​​​ട്ടു​​​ണ്ട്. കൊ​​​ല്ല​​​പ്പെ​​​ട്ട ഭീ​​​ക​​​ര​​​രി​​​ൽ​​നി​​​ന്ന് ആ​​​യു​​​ധ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി പാ​​​ക് നി​​​ർ​​​മി​​​ത വ​​​സ്തു​​​ക്ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്ന​​​താ​​​യും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.


സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണ് ശ്രീ​​​ന​​​ഗ​​​റി​​​ൽ നി​​​ന്ന് 55 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ബ​​​ന്ദി​​​പോ​​​റ​​​യി​​​ലെ ലാ​​​ദ്വാ​​​ര​​​യി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. ഒ​​​രു ഭീ​​​ക​​​ര​​​നെ ഞാ​​​യ​​​റാ​​​ഴ്ച വ​​​ധി​​​ച്ചു. ര​​​ണ്ടാ​​​മ​​​ൻ പി​​​റ്റേ​​​ന്ന് സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ തോ​​​ക്കി​​​നി​​​ര​​​യാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ൽ അ​​​വ​​​സാ​​​നി​​​ച്ച​​​ത്.

ഭീകരനെ വധിച്ചു

ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ഭീ​​​ക​​​ര​​​നെ വ​​​ധി​​​ച്ചു. ഗ​​​ന്ദ​​​ർ​​​ബാ​​​ൽ ജി​​​ല്ല​​​യി​​​ലെ കു​​​ലാ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ഒ​​​രു ജ​​​വാ​​​നു പ​​​രി​​​ക്കേ​​​റ്റു. ഇ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.