ട്രെയിനുകൾ കൂട്ടിയിടിച്ച് 16 പേർക്കു പരിക്ക്
Tuesday, November 12, 2019 12:39 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: കാ​​​​ഞ്ചി​​​​ഗു​​​​ദ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ൽ വേ​​ഗം കു​​​​റ​​​​ച്ച് പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ര​​​​ണ്ടു ട്രെ​​​​യി​​​​നു​​​​ക​​​​ൾ കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് 16 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

ലിം​​​​ഗ​​​​പ​​​​ള്ളി- ഫ​​​​ല​​​​ക്നു​​​​മ മ​​​​ൾ​​​​ട്ടി മോ​​​​ഡ​​​​ൽ ട്രാ​​​​സ്പോ​​​​ർ​​​​ട്ട് സിസ്റ്റം (എം​​​​എം​​​​ടി​​​​എ​​​​സ്) ഉം ​​​​ക​​​​ർ​​​​ണൂ​​​​ൽ- സെ​​​​ക്ക​​ന്തരാ​​​​ബാ​​​​ദ് ഹു​​​​ൻ​​​​ട്രി ഇ​​​​ന്‍റ​​​​ർ​​​​സി​​​​റ്റി എ​​​​ക്സ്പ്ര​​​​സു​​​​മാ​​​​ണ് കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച​​​​ത്. 12 യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കും ഒ​​​​രു ട്രെ​​​​യി​​​​നി​​​​ലെ ഡ്രൈ​​​​വ​​​​ർ​​​​ക്കും പ​​​​രി​​​​ക്കേ​​​​റ്റു.


സി​​​​ഗ്ന​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ പി​​​​ഴ​​​​വാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നു കാ​​​​ര​​​​ണം. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ ഉ​​​​സ്മാ​​​​നി​​​​യ ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.