നോട്ട് റദ്ദാക്കൽ ദോഷമായെന്ന് 66%
നോട്ട് റദ്ദാക്കൽ ദോഷമായെന്ന് 66%
Friday, November 8, 2019 12:46 AM IST
ന്യൂ​ഡ​ൽ​ഹി: നോട്ട് റദ്ദാക്ക ലിന്‍റെ മൂ​ന്നാം വാ​ർ​ഷി​കം രാ​ജ്യം ഇ​ന്ന് ആ​ച​രി​ക്കു​ന്നു. അ​തൊ​രു ദു​ര​ന്ത ന​ട​പ​ടി​യാ​യി എ​ന്നു മ​ന​സി​ലാ​ക്കി​യ​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യാ​ണ് പു​തി​യ ഓ​ൺ​ലൈ​ൻ സ​ർ​വേ ഫ​ല​ങ്ങ​ൾ.

പ​ങ്കെ​ടു​ത്ത​വ​രി​ൽ 66 ശ​ത​മാ​ന​വും അ​തു സ​ന്പ​ദ്ഘ​ട​ന​യ്ക്കും തൊ​ഴി​ലി​നും വ​രു​മാ​ന​ത്തി​നും ദോ​ഷ​മാ​ണു വ​രു​ത്തി​യ​ത് എ​ന്ന​ഭി​പ്രാ​യ​പ്പെ​ട്ടു. 28 ശ​ത​മാ​നം പേ​രേ ആ ​ന​ട​പ​ടി​കൊ​ണ്ടു ദോ​ഷ​മു​ണ്ടാ​യി​ല്ല എ​ന്നു പ​റ​ഞ്ഞു​ള്ളൂ. ഇ​പ്പോ​ഴ​ത്തെ സാ​ന്പ​ത്തി​ക മു​ര​ടി​പ്പി​നും തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും കാ​ര​ണം ക​റ​ൻ​സി റ​ദ്ദാ​ക്ക​ലാ​ണെ​ന്നു 33 ശ​ത​മാ​നം പേ​ർ പ​റ​ഞ്ഞു.

ലോ​ക്ക​ൽ സ​ർ​ക്കി​ൾ​സ് എ​ന്ന ഒ​രു ഗ്രൂ​പ്പ് ആ​ണു സ​ർ​വേ ന​ട​ത്തി​യ​ത്. ക​ള്ള​പ്പ​ണം ത​ട​യാ​നും ഭീ​ക​ര​രു​ടെ സാ​ന്പ​ത്തി​ക സ്രോ​ത​സ് അ​ട​യ്ക്കാ​നു​മാ​ണു നോ​ട്ട് റദ്ദാക്കൽ എ​ന്ന സ​ർ​ക്കാ​ർ അ​വ​കാ​ശ​വാ​ദം ഇ​പ്പോ​ൾ ആ​രും​ത​ന്നെ വി​ശ്വ​സി​ക്കു​ന്നി​ല്ല.


500 രൂ​പ, 1000 രൂ​പ ക​റ​ൻ​സി​ക​ൾ നി​രോ​ധി​ച്ചി​ട്ട് പു​തി​യ 500 രൂ​പ, 2000 രൂ​പ ക​റ​ൻ​സി​ക​ൾ ഇ​റ​ക്കു​ക​യാ​ണ് 2016 ന​വം​ബ​ർ എ​ട്ടി​നു കേ​ന്ദ്രം ചെ​യ്ത​ത്.

അ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​മെ​ന്നോ​ണം ജി​ഡി​പി വ​ള​ർ​ച്ച ഓ​രോ ത്രൈ​മാ​സ​ത്തി​ലും താ​ഴോ​ട്ടു പോ​ന്നു. ജൂ​ണി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ വ​ള​ർ​ച്ച ആ​റു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ണ​ നി​ല​യാ​യ അ​ഞ്ചു ശ​ത​മാ​ന​ത്തി​ലെ​ത്തി. തൊ​ഴി​ലി​ല്ലാ​യ്മ എ​ട്ട​ര ​ശ​ത​മാ​ന​മാ​യി. അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ സം​രം​ഭ​ങ്ങ​ളി​ൽ 40 ശ​ത​മാ​നം അ​ട​ച്ചു​പൂ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.