ഹ​രി​യാ​ന​യി​ൽ തൂ​ക്കു​സ​ഭ​യെ​ന്ന് ഇ​ന്ത്യാ​ ടു​ഡേ എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം
ഹ​രി​യാ​ന​യി​ൽ തൂ​ക്കു​സ​ഭ​യെ​ന്ന്  ഇ​ന്ത്യാ​ ടു​ഡേ എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം
Wednesday, October 23, 2019 12:29 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഹ​​രി​​യാ​​ന​​യി​​ൽ തൂ​​ക്കു​​സ​​ഭ​​യെ​​ന്ന് ഇ​​ന്ത്യാ​​ ടു​​ഡേ-​​ആ​​ക്സി​​സ് മൈ ​​ഇ​​ന്ത്യ എ​​ക്സി​​റ്റ് പോ​​ൾ പ്ര​​വ​​ച​​നം. 90 അം​​ഗ സ​​ഭ​​യി​​ൽ ബി​​ജെ​​പി 32-44 സീ​​റ്റു​​ക​​ളും കോ​​ണ്‍​ഗ്ര​​സ് 30-42 സീ​​റ്റു​​ക​​ളും നേ​​ടു​​മെ​​ന്നാ​​ണു പ്ര​​വ​​ച​​നം. ജെ​​ജെ​​പി 6-10 സീ​​റ്റു​​ക​​ളും മ​​റ്റു​​ള്ള​​വ​​ർ 6-10 സീ​​റ്റു​​ക​​ളും നേ​​ടു​​മെ​​ന്നു​​മാ​​ണ് എ​​ക്സി​​റ്റ് പോ​​ൾ പ്ര​​വ​​ച​​നം. ബി​​ജെ​​പി വ​​ൻ വി​​ജ​​യം നേ​​ടു​​മെ​​ന്നാ​​യി​​രു​​ന്നു മ​​റ്റെ​​ല്ലാ ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ​​യും പ്ര​​വ​​ച​​നം.


ബി​​ജെ​​പി 33 ശ​​ത​​മാ​​നം വോ​​ട്ടും കോ​​ണ്‍​ഗ്ര​​സ് 32 ശ​​ത​​മാ​​നം വോ​​ട്ടും നേ​​ടു​​മെ​​ന്നാ​​ണ് ഇ​​ന്ത്യാ​​ ടു​​ഡേ- ആ​​ക്സി​​സ് മൈ ​​ഇ​​ന്ത്യ പ്ര​​വ​​ച​​നം. ജെ​​ജെ​​പി 14 ശ​​ത​​മാ​​നം വോ​​ട്ടും മ​​റ്റു​​ള്ള​​വ​​ർ 21 ശ​​ത​​മാ​​നം വോ​​ട്ട് നേ​​ടും. കേ​​വ​​ല ഭൂ​​രി​​പ​​ക്ഷ​​ത്തി​​നു വേ​​ണ്ട​​ത് 45 സീ​​റ്റാ​​ണ്. 2014ൽ ​​ബി​​ജെ​​പി 47ഉം ​​കോ​​ണ്‍​ഗ്ര​​സ് 15ഉം ​​സീ​​റ്റു​​ക​​ളാ​​ണു നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.