സവർക്കറെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മനു അ​ഭി​ഷേ​ക് സിംഗ്‌വി
സവർക്കറെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മനു അ​ഭി​ഷേ​ക് സിംഗ്‌വി
Monday, October 21, 2019 11:16 PM IST
ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു മ​ഹാ​സ​ഭ നേ​താ​വാ​യി​രു​ന്ന വി​നാ​യ​ക് ദാ​മോ​ദ​ർ സ​വ​ർ​ക്ക​റെ പു​ക​ഴ്ത്തി സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നും മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി. സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ത്തി​ൽ അ​നി​ഷേ​ധ്യ​മാ​യ പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​ണ് സ​വ​ർ​ക്ക​ർ.

ദ​ളി​ത് അ​വ​കാ​ശ​പ്പോ​രാ​ട്ട നാ​യ​ക​നാ​ണ് അ​ദ്ദേ​ഹം. അ​സ്പ​ർ​ശ്യ​ർ ആ​യി​രു​ന്ന ദ​ളി​ത് സ​മൂ​ഹ​ത്തി​ന് വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ജ​യി​ൽ വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ള്ള നേ​താ​വു​മാ​ണ് സ​വ​ർ​ക്ക​റെ​ന്ന് മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി ട്വീ​റ്റ് ചെ​യ്തു. സ​വ​ർ​ക്ക​ർ​ക്ക് ഭാ​ര​ത​ര​ത്ന ബ​ഹു​മ​തി ന​ൽ​ക​ണ​മെ​ന്ന ബി​ജെ​പി മ​ഹാ​രാ​ഷ്‌ട്ര ഘ​ട​ക​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തി​നെതി​രേ കോ​ണ്‍ഗ്ര​സ് രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് സ​വ​ർ​ക്ക​റെ പു​ക​ഴ്ത്തി സിം​ഗ്‌​വി​യു​ടെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം.


വ്യ​ക്തി​പ​ര​മാ​യി സ​വ​ർ​ക്ക​റു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളോ​ട് യോ​ജി​പ്പി​ല്ല. അ​തി​ന്‍റെ അ​നു​യാ​യി​യു​മ​ല്ല. എ​ന്നു​വ​ച്ച് സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലും ദ​ളി​ത് പോ​രാ​ട്ട​ങ്ങ​ളി​ലും സ​വ​ർ​ക്ക​ർ വ​ഹി​ച്ച പ​ങ്ക് വി​സ്മ​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ലെ​ന്ന് സിം​ഗ്‌​വി​പ​റ​ഞ്ഞു. ബി​ജെ​പി മ​ഹാ​രാ​ഷ്‌ട്ര സം​സ്ഥാ​ന നേ​തൃ​ത്വം ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 21 ന് ​പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന പ​ത്രി​ക​യി​ലാ​ണ സ​വ​ർ​ക്ക​ർ​ക്ക് ഭാ​ര​ത​ര​ത്ന ന​ൽ​കാ​ൻ എ​ൻ​ഡി​എ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.