പെഹ്ലു ഖാൻ കേസ്: രാജസ്ഥാൻ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു
Saturday, October 19, 2019 12:13 AM IST
ജയ്പുർ: പെഹ്ലു ഖാൻ വധക്കേസ് ആറു പ്രതികളെയും വെറുതെ വിട്ട ആൾവാർ കോടതി ഉത്തരവിനെതിരേ രാജസ്ഥാൻ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. പശുസംരക്ഷകരുടെ ആക്രമണത്തിലാണു പെഹ്ലു ഖാൻ കൊല്ലപ്പെട്ടത്. ജയ്പുരിൽനിന്നു പശുക്കളുമായി ഹരിയാനയിലേക്കു പോകവേ 2017 ഏപ്രിൽ ഒന്നിനായിരുന്നു പെഹ്ലു ഖാനും മക്കളും ആക്രമിക്കപ്പെട്ടത്. ചികിത്സയിലിരിക്കേ ഏപ്രിൽ മൂന്നിനു പെഹ്ലു ഖാൻ മരിച്ചു.