കാ​ഷ്മീ​രി​ൽ ഇ​ത​ര​ സം​സ്ഥാ​ന​ക്കാ​രെ ല​ക്ഷ്യ​മി​ട്ട് ഭീ​ക​ര​ർ; രണ്ടു പേരെ വധിച്ചു
കാ​ഷ്മീ​രി​ൽ ഇ​ത​ര​ സം​സ്ഥാ​ന​ക്കാ​രെ  ല​ക്ഷ്യ​മി​ട്ട് ഭീ​ക​ര​ർ; രണ്ടു പേരെ വധിച്ചു
Thursday, October 17, 2019 1:42 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ൽ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ക്കാ​​​രെ ഭീ​​​ക​​​ര​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു. ഇ​​​ന്ന​​​ലെ പ​​ഞ്ചാ​​ബി​​ൽ​​നി​​ന്നു​​ള്ള ആ​​പ്പി​​ൾ ക​​ച്ച​​വ​​ട​​ക്കാ​​ര​​നെ​​യും ഛത്തീ​​​സ്ഗ​​​ഡു​​​കാ​​​ര​​​നാ​​​യ തൊ​​​ഴി​​​ലാ​​​ളി​​​യെയും ഭീ​​​ക​​​ര​​​ർ വെ​​​ടി​​​വ​​​ച്ചു കൊ​​​ന്നു. ഷോ​​പി​​യാ​​ൻ, പു​​ൽ​​വാ​​മ ജി​​ല്ല​​ക​​ളി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.

ഷോ​​പി​​യാ​​നി​​ൽ ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴ​​ര​​യോ​​ടെ ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ പ​​ഞ്ചാ​​ബ് സ്വ​​ദേ​​ശി​​യാ​​യ ച​​ര​​ൺ​​ജീ​​ത് സിം​​ഗ് കൊ​​ല്ല​​പ്പെ​​ട്ടു. സ​​ഞ്ജീ​​വ് എ​​ന്ന​​യാ​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​യാ​​ളു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. പു​​​ൽ​​​വാ​​​മ ജി​​​ല്ല​​​യി​​​ൽ ഛത്തീ​​സ്‌​​ഗ​​ഡു​​കാ​​ര​​നാ​​യ സേ​​​തി​​​കു​​​മാ​​​ർ സാ​​​ഗ​​​ർ എ​​​ന്ന ഇ​​​ഷ്ടി​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. കാ​​​ക്പോ​​​റ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം നാ​​​ട്ടു​​​കാ​​​ര​​​നൊ​​​പ്പം ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന സേ​​​തി​​​കു​​​മാ​​​റി​​​നെ ര​​​ണ്ടു ഭീ​​​ക​​​ര​​​ർ വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഛത്തീ​​​സ്ഗ​​​ഡി​​​ലെ ബെ​​​സോ​​​ളി സ്വ​​​ദേ​​​ശി​​​യാ​​​ണ് ഇ​​​യാ​​​ൾ.


മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ കാ​​​ഷ്മീ​​​രി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടത് മൂന്ന് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ക്കാ​​​ര​​​ാണ്. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ജ​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള ട്ര​​​ക്ക് ഡ്രൈ​​​വ​​​റെ പാ​​​ക് ഭീ​​​ക​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ട്ട സം​​​ഘം വെ​​​ടി​​​വ​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഷ​​​രീ​​​ഫ് ഖാ​​​ൻ എ​​​ന്ന​​​യാ​​​ളാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. തെ​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ ഷോ​​​പി​​​യാ​​​ൻ ജി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.