മാന്ദ്യമില്ലെന്നു തെളിയിക്കാൻ സിനിമയെ കൂട്ടുപിടിച്ച കേന്ദ്രമന്ത്രി പ്രസ്താവന പിൻവലിച്ചു
Monday, October 14, 2019 1:11 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സാ​ന്പ​ത്തി​ക മാ​ന്ദ്യ​മി​ല്ലെ​ന്നു തെ​ളി​യി​ക്കാ​ൻ മൂ​ന്ന് ബോ​ളി​വു​ഡ് സി​നി​മ​ക​ളു​ടെ ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്തി​യ പ്ര​സ്താ​വ​ന കേ​ന്ദ്ര നി​യ​മ മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പി​ൻ​വ​ലി​ച്ചു. മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും ക​ടു​ത്ത വി​മ​ർ​ശ​ന​മു​യ​ർ​ന്ന​തോ​ടെ​യാ​ണ് പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ച് വി​ശ​ദീ​ക​ര​ണ​വു​മാ​യി ഇ​ന്ന​ലെ രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​സ്താ​വ​ന മാ​ധ്യ​മ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ആ​രോ​പി​ച്ചു.

മും​ബൈ​യി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് സാ​ന്പ​ത്തി​ക മാ​ന്ദ്യ​മി​ല്ലെ​ന്നു തെ​ളി​യി​ക്കാ​ൻ മൂ​ന്ന് ബോ​ളി​വു​ഡ് സി​നി​മ​ക​ളു​ടെ ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്‌ഷൻ വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര​മ​ന്ത്രി പു​റ​ത്തു​വി​ട്ട​ത്. ഒ​ക്ടോ​ബ​ർ ര​ണ്ടി​നു മൂ​ന്ന് സി​നി​മ​ക​ൾ നേ​ടി​യ​ത് 120 കോ​ടി രൂ​പ​യാ​ണെ​ന്നും ഇ​ത് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്ലെ​ന്ന​തി​നു തെ​ളി​വാ​ണെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞി​രു​ന്നു. സാ​ന്പ​ത്തി​ക നി​ല മെ​ച്ച​പ്പെ​ട്ട​താ​ണ്. അ​തു​കൊ​ണ്ടാ​ണ് ഇ​ത്ര​യും പ​ണം നേ​ടാ​ൻ സാ​ധി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.


ഇ​തി​നു പി​ന്നാ​ലെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന​ത്. സാ​ന്പ​ത്തി​ക നി​ല പ​രി​ശോ​ധി​ക്കാ​ൻ ഇ​തി​ലും വ​ലി​യ മാ​ന​ദ​ണ്ഡ​മി​ല്ലെ​ന്നും ചൈ​ന​യ്ക്ക് ഇ​തി​ലും മി​ക​ച്ച അ​ള​വു​കോ​ലു​ണ്ടെ ന്നും ​കോ​ണ്‍ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശ് പ​രി​ഹ​സി​ച്ചു. ഇ​തേ തു​ട​ർ​ന്നാ​ണ് ട്വി​റ്റ​റി​ലൂ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്. സാ​ന്പ​ത്തി​ക മാ​ന്ദ്യ​മി​ല്ലെ​ന്ന പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച മ​ന്ത്രി, മൂ​ന്ന് സി​നി​മ​ക​ൾ ഒ​രു ദി​വ​സം 120 കോ​ടി നേ​ടി​യെ​ന്ന​തി​നെക്കു​റി​ച്ചു പ​റ​ഞ്ഞ​ത് ശ​രി​യാ​യ വി​വ​ര​മാ​ണെ​ന്നും പ​റ​ഞ്ഞു.

മാ​ധ്യ​മ​ങ്ങ​ളു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ന്‍റെ മു​ഴു​വ​ൻ വീ​ഡി​യോ​യും എ​ന്‍റെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ ല​ഭ്യ​മാ​ണ്. എ​ന്നി​ട്ടും എ​ന്‍റെ പ്ര​സ്താ​വ​യു​ടെ ഒ​രു ഭാ​ഗം സ​ന്ദ​ർ​ഭ​ത്തി​ൽ നി​ന്നു പൂ​ർ​ണ​മാ​യി വ​ള​ച്ചൊ​ടി​ച്ച​തി​ൽ ഖേ​ദി​ക്കു​ന്നു-മന്ത്രി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.