ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ബന്ധുവിന്‍റെ ബാഗും പണവും മോഷ്ടാക്കൾ തട്ടിയെടുത്തു
ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ബന്ധുവിന്‍റെ ബാഗും പണവും മോഷ്ടാക്കൾ തട്ടിയെടുത്തു
Sunday, October 13, 2019 12:52 AM IST
ന്യൂ​ഡ​ൽ​ഹി: ത​ല​സ്ഥാ​ന​ത്തെ മോ​ഷ്ടാ​ക്ക​ളി​ൽനിന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ബ​ന്ധു​വി​നു പോ​ലും ര​ക്ഷ​യി​ല്ല. ഡ​ൽ​ഹി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം മോ​ദി​യു​ടെ സ​ഹോ​ദ​രപു​ത്രി ദ​മ​യ​ന്തി ബെ​ൻ പ​ട്ടേ​ലി​ന്‍റെ ബാ​ഗും പ​ണ​വും ക​വ​ർ​ന്നു. ഡ​ൽ​ഹി സി​വി​ൽ ലൈ​ൻ​സി​ലു​ള്ള ഗു​ജ​റാ​ത്തി സ​മാ​ജ് ഭ​വ​നു മു​ന്നി​ലാ​ണ് സം​ഭ​വം.​ഇ​വി​ടെനി​ന്ന് അ​ധി​കം ദൂ​ര​ത്ത​ല്ലാ​തെ​യാ​ണ് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യും.

അ​മൃ​ത്‌​സ​റി​ൽ നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ഡ​ൽ​ഹി​യി​ലെ​ത്തി​യ​താ​യി​രു​ന്നു ദ​മ​യ​ന്തി. ഗു​ജ​റാ​ത്ത് സ​മാ​ജ് ഭ​വ​നി​ൽ മു​റി ബു​ക്ക് ചെ​യ്തി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ​യി​ൽ ഭ​വ​ന്‍റെ ഗേ​റ്റി​ലേ​ക്കെ​ത്തി​യ നേ​ര​ത്താ​ണ് ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ ഇ​വ​രു​ടെ ബാ​ഗ് ത​ട്ടി​പ്പ​റി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ​ത്. ബാ​ഗി​ൽ 56,000 രൂ​പ​യും ര​ണ്ടു മൊ​ബൈ​ൽ ഫോ​ണും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും ഉ​ണ്ടാ​യി​രു​ന്നു. വൈ​കു​ന്നേ​രം ഡ​ൽ​ഹി​യി​ൽനി​ന്നു മ​ട​ങ്ങാ​നു​ള്ള വി​മാ​ന ടി​ക്ക​റ്റി​ന്‍റെ രേ​ഖ​ക​ളും ബാ​ഗി​ലാ​യി​രു​ന്നു. സി​വി​ൽ ലൈ​ൻ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചുവ​രി​ക​യാ​ണെ​ന്നാ​ണ് പി​ആ​ർ​ഒ മ​ൻ​ദീ​പ് സിം​ഗ് ര​ണ്‍ധാ​വ പ​റ​ഞ്ഞ​ത്.


ഡ​ൽ​ഹി​യി​ൽ യാ​ത്ര​ക്കാ​രു​ടെ ബാ​ഗും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ ഫോ​ണ്‍ അ​ക്ര​മി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്. പി​ടി​വ​ലി​ക്കി​ടെ നി​ല​ത്തുവീ​ണു ഗു​രു​ത​ര പ​രി​ക്കേ​റ്റ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ പി​ന്നീ​ട് എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.