മധ്യപ്രദേശിൽ വിഎച്ച്പി നേതാവിനെ വെടിവച്ചു കൊന്നു
Wednesday, October 9, 2019 11:30 PM IST
മാ​​​ന്ദ്സ​​​ർ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ മാ​​​ന്ദ്സ​​​ർ പ​​​ട്ട​​​ണ​​​ത്തി​​​ൽ പ്രാ​​​ദേ​​​ശി​​​ക വി​​​എ​​​ച്ച്പി നേ​​​താ​​​വി​​​നെ അ​​​ജ്ഞാ​​​ത​​​ർ വെ​​​ടി​​​വ​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി. യു​​​വ്‌​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ(37) ഗീ​​​താ ഭ​​​വ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ ചാ​​​യ​​​ക്ക​​​ട​​​യി​​​ൽ​​​വ​​​ച്ച് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. നെ​​​ഞ്ചി​​​ൽ വെ​​​ടി​​​യേ​​​റ്റ ചൗ​​​ഹാ​​​ൻ ത​​​ത്‌​​​ക്ഷ​​​ണം മ​​​രി​​​ച്ചു.

വി​​​എ​​​ച്ച്പി ജി​​​ല്ലാ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം. കേ​​​ബി​​​ൾ ടി​​​വി ബി​​​സി​​​ന​​​സ് ത​​​ർ​​​ക്ക​​​മാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​റു പേ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. മു​​​ന്പ് ആ​​​ർ​​​എ​​​സ്എ​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ചൗ​​​ഹാ​​​ൻ പി​​​ന്നീ​​​ട് വി​​​എ​​​ച്ച്പി​​​യി​​​ൽ ചേ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.