ട്രംപിനുവേണ്ടി മോദി വോട്ട് ചോദിച്ചതിനെതിരേ കോണ്‍ഗ്രസ്
ട്രംപിനുവേണ്ടി മോദി വോട്ട് ചോദിച്ചതിനെതിരേ കോണ്‍ഗ്രസ്
Tuesday, September 24, 2019 1:01 AM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലെ "ഹൗ​ഡി മോ​ദി’ വേ​ദി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പി​നാ​യി വോ​ട്ട് ചോ​ദി​ച്ച​തി​നെ​തി​രേ കോ​ണ്‍ഗ്ര​സ്. മ​റ്റൊ​രു രാ​ജ്യ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന, ഇ​ന്ത്യ ദീ​ർ​ഘ​കാ​ല​മാ​യി തു​ട​ർ​ന്നു​വ​രു​ന്ന വി​ദേ​ശ​ന​യ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ് മോ​ദി ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മ ചൂ​ണ്ടി​ക്കാ​ട്ടി.

ഹൗ​ഡി മോ​ദി ച​ട​ങ്ങി​ൽ ന​രേ​ന്ദ്ര മോ​ദി "അ​ബ്കി ബാ​ർ ട്രം​പ് സ​ർ​ക്കാ​ർ' എ​ന്ന മു​ദ്രാ​വാ​ക്യം വി​ളി​ച്ച​താ​ണ് കോ​ണ്‍ഗ്ര​സ് വി​ദേ​ശ​ന​യ ലം​ഘ​ന​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ട്രം​പി​നെ വേ​ദി​യി​ൽ നി​ർ​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു മോ​ദി ഹി​ന്ദി​യി​ൽ മു​ദ്രാ​വാ​ക്യ​മാ​യി വി​ളി​ച്ചു പ​റ​ഞ്ഞ​ത്. ഈ ​വരുന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പിൽ ഡോണൾ​ഡ് ട്രം​പ് വീ​ണ്ടും മ​ത്സ​രി​ക്കാ​നി​രി​ക്കു​ന്ന​തി​ന്‍റെ​ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യ​തി​നാ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ​തു മ​റ്റൊ​രു രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​ട​പെ​ട​ലാ​യി ആ​ന​ന്ദ് ശ​ർ​മ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​മേ​രി​ക്ക​യു​മാ​യി ഇ​ന്ത്യ ഇ​തു​വ​രെ നി​ഷ്പ​ക്ഷ​മാ​യ ബ​ന്ധ​മാ​ണ് നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്.


ഡെ​മോ​ക്രാ​റ്റു​ക​ളോ​ടും റി​പ്പ​ബ്ലി​ക്ക​ന്മാ​രോ​ടും എ​ന്തെ​ങ്കി​ലും പ​ക്ഷം സ്വീ​ക​രി​ച്ചു​ള്ള നിലപാട് ഇ​ന്ത്യ ഇ​തു​വ​രെ പു​ല​ർ​ത്തി​യി​രു​ന്നി​ല്ല. മോ​ദി ട്രം​പി​നാ​യി വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന​ത് ഇ​ന്ത്യ​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും പ​ര​മാ​ധി​കാ​ര, ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. മോ​ദി യു​എ​സി​ലെ​ത്തി​യ​ത് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ലാ​ണെ​ന്നും യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ കാ​ന്പ​യ്ന​റാ​യ​ല്ലെ​ന്നും കോ​ണ്‍ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.