പത്തുരൂപ നാണയം നല്കിയതിൽ പ്രകോപിതനായ യാത്രക്കാരൻ കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു
Tuesday, September 24, 2019 12:55 AM IST
മും​​ബൈ: പ​​ത്തു രൂ​​പ നാ​​ണ​​യം ന​​ല്കി​​യ​​തി​​ൽ പ്ര​​കോ​​പി​​ത​​നാ​​യ യാ​​ത്ര​​ക്കാ​​ര​​ൻ ക​​ണ്ട​​ക്ട​​റെ കു​​ത്തി​​പ്പ​​രി​​ക്കേ​​ൽ​​പ്പി​​ച്ചു. മും​​ബൈ​​ക്കു സ​​മീ​​പം ന​​വി മും​​ബൈ​​യി​​ലാ​​ണു സം​​ഭ​​വം.

ന​​വി മും​​ബൈ മു​​നി​​സി​​പ്പ​​ൽ ട്രാ​​ൻ​​സ്പോ​​ർ​​ട്ട്(​​എ​​ൻ​​എം​​എം​​ടി) ക​​ണ്ട​​ക്ട​​ർ രാ​​മേ​​ശ്വ​​ർ ഇ​​പ്പാ​​റി(25)​​നാ​​ണു കു​​ത്തേ​​റ്റ​​ത്. ത​​ൻ​​മ​​യ് കാ​​വ​​തേ​​ക്ക​​ർ(34) എ​​ന്ന യാ​​ത്ര​​ക്കാ​​ര​​നാ​​ണു രാ​​മേ​​ശ്വ​​റി​​നെ ബ​​സി​​നു​​ള്ളി​​ൽ വ​​ച്ച് കു​​ത്തി​​യ​​ത്. ക​​ണ്ട​​ക്ട​​റു​​ടെ ക​​ഴു​​ത്തി​​ലും നെ​​ഞ്ചി​​ലു​​മാ​​ണു കു​​ത്തേ​​റ്റ​​ത്. തു​​ട​​ർ​​ന്ന് മ​​റ്റു യാ​​ത്ര​​ക്കാ​​ർ ചേ​​ർ​​ന്ന് കാ​​വ​​തേ​​ക്ക​​റെ പി​​ടി​​കൂ​​ടി പോ​​ലീ​​സി​​നു കൈ​​മാ​​റി.


പ​​ത്തു രൂ​​പ ടി​​ക്ക​​റ്റി​​ന് 20 രൂ​​പ ന​​ല്കി​​യ​​പ്പോ​​ൾ ബാ​​ക്കി​​യാ​​യി പ​​ത്തു രൂ​​പ​​യു​​ടെ നാ​​ണ​​യം ന​​ല്കി​​യ​​താ​​ണ് കാ​​വ​​തേ​​ക്ക​​റെ പ്ര​​കോ​​പി​​പ്പി​​ച്ച​​ത്. കാ​​വ​​തേ​​ക്ക​​റെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.