ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയെ കൈയേറ്റം ചെയ്തു
Friday, September 20, 2019 12:55 AM IST
കോൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ലെ ജാ​​​​ദ​​​​വ്പു​​​​ർ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ സം​​​​ഘ​​​​ർ​​​​ഷം. കേ​​​ന്ദ്ര​​​മ​​​ന്ത്രി ബാ​​​ബു​​​ൽ സു​​​പ്രി​​​യോ​​​യെ ഇ​​​ട​​​ത് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ സം​​​ഘ​​​ട​​​ന​​​ക​​​ൾ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ചു കൈ​​​​യേ​​​​റ്റം ചെ​​​​യ്തു. ഗവ​​​​ർ​​​​ണ​​​​ർ ജ​​​​ഗ​​​​ദീ​​​​പ് ധ​​​​ൻ​​​​ക​​​​റെ​​​ത്തി​​​യാ​​​ണു മ​​​ന്ത്രി​​​യെ മോ​​​ചി​​​പ്പി​​​ച്ച​​​ത്. കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യെ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ച വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞാ​​​​ണു ഗ​​​​വ​​​​ർ​​​​ണ​​​​ർ കാന്പ​​​​സി​​​​ലെ​​​​ത്തി​​​​യ​​​​ത്.

കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യി പു​​​റ​​​ത്തേ​​​ക്കു പോ​​​കാ​​​ൻ ശ്ര​​​മി​​​ച്ച ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു നേ​​​രെ​​​യും പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ടാ​​​യി. അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി ഗ​​​വ​​​ർ​​​ണ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യെ വി​​​ളി​​​പ്പി​​​ച്ചു.


എ​​​ബി​​​വി​​​പി സം​​​ഘ​​​ടി​​​പ്പി​​​ച്ച സെ​​​മി​​​നാ​​​റി​​​ൽ പ്ര​​​സം​​​ഗി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ബാ​​​ബു​​​ൽ സു​​​പ്രി​​​യോ ജാ​​​ദ​​​വ്പു​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാന്പസി​​​ലെ​​​ത്തി​​​യ​​​ത്. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ കാന്പ​​​സി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​തെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റോ​​​ളം കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യെ ത​​​ട​​​ഞ്ഞു.

ഗോ ബാ​​​ക്ക് വി​​​ളി​​​ക​​​ളു​​​മാ​​​യാ​​​ണ് എ​​​സ്എ​​​ഫ്ഐ, ആ​​​ർ​​​ട്സ് ഫാ​​​ക്ക​​​ൽ​​​റ്റി സ്റ്റു​​​ഡ​​​ന്‍റ്സ് യൂ​​​ണി​​​യ​​​ൻ(​​​എ​​​എ​​​ഫ്എ​​​സ്‌​​​യു) പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ട​​​ക്ക​​​മു​​​ള്ളവർ മ​​​ന്ത്രി​​​യെ ത​​​ട​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.