ഇ- സിഗററ്റുകൾ നിരോധിച്ചു
ഇ- സിഗററ്റുകൾ നിരോധിച്ചു
Thursday, September 19, 2019 12:56 AM IST
ന്യൂ​ഡ​ൽ​ഹി: ഇ- ​സി​ഗ​റ​റ്റു​ക​ൾ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഇ​ല​ക്‌ട്രോണി​ക്സ് സി​ഗ​ര​റ്റു​ക​ൾ ഇ​ന്ത്യ പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ- ​സി​ഗ​ര​റ്റു​ക​ളു​ടെ നി​ർ​മാ​ണം, ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി, വി​ൽ​പ​ന​യും വ്യാ​പാ​ര​വും, ശേ​ഖ​ര​ണം, പ​ര​സ്യം (ഓ​ണ്‍ലൈ​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ എ​ല്ലാ പ​ര​സ്യ​ങ്ങ​ളും) നി​രോ​ധി​ച്ചു​ള്ള ഓ​ർ​ഡി​ന​ൻ​സി​ന് കേ​ന്ദ്ര​ മ​ന്ത്രി​സ​ഭ ഇ​ന്ന​ലെ അ​നു​മ​തി ന​ൽ​കി.

നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ഒ​രു വ​ർ​ഷം വ​രെ പി​ഴ​യും അ​ല്ലെ​ങ്കി​ൽ ര​ണ്ടും എ​ന്ന​താ​കും ആ​ദ്യ ശി​ക്ഷ. കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ അ​ഞ്ചു ല​ക്ഷം രൂ​പ​യും ത​ട​വ് മൂ​ന്നു വ​ർ​ഷ​വു​മാ​യി കൂ​ടും. ഇ- ​സി​ഗ​ര​റ്റു​ക​ൾ ശേ​ഖ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ലും ആ​റു മാ​സം ത​ട​വും 50,000 രൂ​പ പി​ഴ​യും ല​ഭി​ക്കും


ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഓ​ർ​ഡി​നൻ​സി​ലൂ​ടെ ഇ- ​സി​ഗ​റ​റ്റു​ക​ൾ നി​രോ​ധി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്ന് മ​ന്ത്രി​സ​ഭാ തീ​രു​മാ​നം വി​ശ​ദീ​ക​രി​ച്ച ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു. സി​ഗ​ര​റ്റിനേക്കാൾ സു​ര​ക്ഷി​തം എ​ന്ന പേ​രി​ലാ​ണ് ഇ- ​സി​ഗ​ര​റ്റു​ക​ൾ വി​പ​ണി കീ​ഴ​ട​ക്കി​യ​ത്. എ​ന്നാ​ൽ ഗു​രു​ത​ര​ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾക്കു പുറമേ ഇവ യു​വാ​ക്ക​ളെ മ​യ​ക്കു​മ​രു​ന്നി​ലേ​ക്കു ന​യി​ക്കു​ന്ന​തായും ക​ണ്ടെ​ത്തിയെന്ന് മന്ത്രി വിശദീ കരിച്ചു.

പു​ക​യി​ല​യി​ൽനി​ന്ന് നി​ക്കോ​ട്ടി​ൻ മാ​ത്രം എ​ടു​ത്ത് വി​പ​ണ​നം ചെ​യ്യു​ന്ന​തു വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​ണ്.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.