അജയ് കുമാർ സിംഗ് രാഷ്‌ട്രപതിയുടെ പ്രസ് സെക്രട്ടറി
Wednesday, September 18, 2019 12:03 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ പു​തി​യ പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ അ​ജ​യ് കു​മാ​ർ സിം​ഗി​നെ നി​യ​മി​ച്ചു. പ്ര​സ് സെ​ക്ര​ട്ട​റി ആ​യി​രു​ന്ന അ​ശോ​ക് മാ​ലി​ക്കി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നി​യ​മ​നം.

ടൈം​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ല​ക്നോ എ​ഡീ​ഷ​നി​ൽ 1985ൽ ​പ​ത്ര​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ അ​ജ​യ് കു​മാ​ർ സിം​ഗ് ഇ​ക്ക​ണോ​മി​ക് ടൈം​സ്, ടെ​ലി​ഗ്രാ​ഫ്, പ​യ​നി​യ​ർ തു​ട​ങ്ങി​യ പ​ത്ര​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തു. ഗ​വ​ർ​ണ​ൻ​സ് നൗ​വി​ൽ എ​ഡി​റ്റോ​റി​യ​ൽ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രവേ​യാ​ണു പു​തി​യ നി​യ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.