മാനഭംഗ ആരോപണം: ചിന്മയാനന്ദിനെ ചോദ്യംചെയ്തു
മാനഭംഗ ആരോപണം: ചിന്മയാനന്ദിനെ ചോദ്യംചെയ്തു
Saturday, September 14, 2019 12:11 AM IST
ഷാ​​​ജ​​​ഹാ​​​ൻ​​​പു​​​ർ: മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ ബി​​​ജെ​​​പി നേ​​​താ​​​വ് ചി​​​ന്മ​​​യാ​​​ന​​​ന്ദി​​​നെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ചോ​​​ദ്യം​​​ചെ​​​യ്തു. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു മു​​​ൻ​​​ കേ​​​ന്ദ്ര​​​മ​​​ന്ത്രി കൂ​​​ടി​​​യാ​​​യ ചി​​​ന്മ​​​യാ​​​ന​​​ന്ദി​​​നെ പ്ര​​​ത്യേ​​​ക​​​ സം​​​ഘം ഏ​​​ഴു​​​ മ​​​ണി​​​ക്കൂ​​​റോ​​​ളം ചോ​​​ദ്യം​​​ചെ​​​യ്ത​​​ത്. ഇ​​​തോ​​​ടൊ​​​പ്പം ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​സ​​​തി​​​യി​​​ലെ കി​​​ട​​​പ്പു​​​മു​​​റി അ​​​ട​​​ച്ചു സീ​​​ൽ​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നു പോ​​​ലീ​​​സ് വൃ​​​ത്ത​​​ങ്ങ​​​ള്‌ സൂ​​​ച​​​ന ന​​​ൽ​​​കി. നേ​​​ര​​​ത്തെ ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​ൽ​​നി​​​ന്ന് ചി​​​ന്മ​​​യാ​​​ന​​​ന്ദ് ഒ​​​ഴി​​​ഞ്ഞു​​​മാ​​​റി​​​യി​​​രു​​​ന്നു.

സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം രൂ​​​പീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ ചി​​​ന്മ​​​യാ​​​ന​​​ന്ദ​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​ച്ചി​​​രു​​​ന്നു. തെ​​​ളി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്. ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ദ​​​ഗ്ധ​​​രും സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കും​​​വ​​​രെ ഷാ​​​ജ​​​ഹാ​​​ൻ​​​പു​​​ർ വി​​​ട്ടു​​​പോ​​​ക​​​രു​​​തെ​​​ന്ന് ചി​​​ന്മ​​​യാ​​​ന​​​ന്ദി​​​നോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. വ​​​സ​​​തി​​​യി​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ പോ​​​ലീ​​​സി​​​നെ വി​​​ന്യ​​​സി​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പെ​​​ൺ​​​കു​​​ട്ടി പ​​​ഠി​​​ച്ച കോ​​​ള​​​ജി​​​ലെ ര​​​ണ്ട് മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രെ​​​യും ചോ​​​ദ്യം​​​ചെ​​​യ്തി​​​രു​​​ന്നു.


ബി​​​ജെ​​​പി നേ​​​താ​​​വ് ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ളം ശാ​​​രീ​​​രി​​​ക ചൂ​​​ഷ​​​ണ​​​ത്തി​​​നു വി​​​ധേ​​​യ​​​യാ​​​ക്കി​​​യെ​​​ന്നാ​​​ണു പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ പ​​​രാ​​​തി. ചി​​​ന്മ​​​യാ​​​ന​​​ന്ദി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ത​​​ന്‍റെ ഹോ​​​സ്റ്റ​​​ലി​​​ൽ ക​​​ട​​​ന്നു​​​ക​​​യ​​​റി തെ​​​ളി​​​വു​​​ക​​​ൾ കൈ​​​ക്കി​​​ലാ​​​ക്കി​​​യെ​​​ന്ന് പെ​​​ൺ​​​കു​​​ട്ടി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തോ​​​ടു പ​​​രാ​​​തി​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.