മുത്തലാക്ക്: കേന്ദ്രസർക്കാരിനു നോട്ടീസ്
മുത്തലാക്ക്: കേന്ദ്രസർക്കാരിനു നോട്ടീസ്
Saturday, August 24, 2019 12:14 AM IST
ന്യൂ​ഡ​ൽ​ഹി: മു​ത്ത​ലാ​ക്ക് ക്രി​മി​ന​ൽ കു​റ്റ​മാ​ക്കി​യു​ള്ള നി​യ​മ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​യി​ൽ സു​പ്രീംകോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​നു നോ​ട്ടീ​സ​യ​ച്ചു. കേ​ര​ള സ​മ​സ്ത ജ​മാ​യ​ത്തു​ൾ ഉ​ല​മ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. മ​ത​പ​ര​മാ​യ ഇ​ത്ത​രം ആ​ചാ​ര​ങ്ങ​ൾ ക്രി​മി​ന​ൽ കു​റ്റ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ അ​ത് അ​തേ​ രീ​തി​യി​ൽ തു​ട​രു​മോ​യെ​ന്നു കോ​ട​തി ഹ​ർ​ജി​ക്കാ​ര​നോ​ടു ചോ​ദി​ച്ചു.

മൂ​ന്നു ത​വ​ണ ത​ലാ​ക്ക് ചൊ​ല്ലി വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നു ചൂ​ണ്ട ിക്കാ​ട്ടി സു​പ്രീംകോ​ട​തി മു​ത്ത​ലാ​ക്ക് നി​രോ​ധി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മു​ത്ത​ലാ​ക്ക് ചൊ​ല്ലു​ന്ന പു​രു​ഷ​ന് മൂ​ന്നു വ​ർ​ഷം വ​രെ ജ​യി​ൽശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന വ്യ​വ​സ്ഥ ഉ​ൾ​പ്പെ​ടു​ത്തി​യ ബി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ പാ​സാ​ക്കി​യ​ത്. ബി​ൽ രാ​ഷ്‌​ട്ര​പ​തി അം​ഗീ​ക​രി​ച്ച​തോ​ടെ നി​യ​മ​മാ​യി​ട്ടു​ണ്ട്. നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ മി​ക്ക​വ​യും ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ല ത​ത്വ​ങ്ങ​ളും ലം​ഘി​ക്കു​ന്ന​താ​ണെ​ന്നു സ​മ​സ്ത​യ്ക്കു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സ​ൽ​മാ​ൻ ഖു​ർ​ഷി​ദ് വാ​ദി​ച്ചു.

മു​ത്ത​ലാ​ക്ക് ചൊ​ല്ലി വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തുന്ന​തി​നു നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്ന് 2017 ഓ​ഗ​സ്റ്റി​ൽ സൈ​റാ ബാ​നു കേ​സി​ൽ സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട ്.

മു​ത്ത​ലാ​ക്ക് ക്രി​മി​ന​ൽ കു​റ്റ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും നി​യ​മ​ത്തി​ലെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് അം​ഗീ​ക​രി​ച്ച ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, ഈ ​ആ​ചാ​ര ന​ട​പ​ടി കോ​ട​തി റ​ദ്ദാ​ക്കി​യി​ട്ടും തു​ട​രു​ന്നു​ണ്ടോ​യെ​ന്നും സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. സ്ത്രീ​ധ​നം പോ​ലെ ത​ന്നെ കു​റ്റ​മ​ല്ലേ അ​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.