സവർക്കറുടെ പ്രതിമയിൽ എൻഎസ്‌യുഐ ചെരുപ്പുമാലയിട്ടു
Friday, August 23, 2019 1:19 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സ് നേ​താ​വാ​യി​രു​ന്ന സ​വ​ർ​ക്ക​റു​ടെ പ്ര​തി​മ​യി​ൽ ചെ​രു​പ്പു​മാ​ല​യി​ട്ട് നാ​ഷ​ണ​ൽ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​എ​സ്‌​യു​ഐ) പ്ര​വ​ർ​ത്ത​ക​ർ. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഗേ​റ്റി​ന് പു​റ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള പ്ര​തി​മ​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി എ​ൻ​എ​സ്‌​യു​ഐ പ്ര​വ​ർ​ത്ത​ക​ർ ചെ​രി​പ്പു മാ​ല​യി​ട്ട​ത്. സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു പു​റ​ത്ത് എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​മ സ്ഥാ​പി​ച്ച​ത്.


സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് എ​ബി​വി​പി ഇ​വി​ടെ പ്ര​തി​മ സ്ഥാ​പി​ച്ച​ത്. എ​ബി​വി​പി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ശ​ക്തി സിം​ഗാ​ണ് പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്. പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​രോ​ട് അ​നു​വാ​ദം ചോ​ദി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മൊ​ന്ന​മു​ണ്ടാ​യി​ല്ല. പ​ല​ത​വ​ണ അ​ഡ്മി​നി​സ്ട്രേ​ഷ​നെ സ​മീ​പി​ച്ചി​ട്ടും അ​വ​ർ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ശ​ക്തി സിം​ഗ് പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.