സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ലളിതമാക്കുന്നു
Thursday, August 22, 2019 12:32 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കു​ന്നു. അ​ടു​ത്ത വ​ർ​ഷം പ​ത്താം​ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ടു​ത​ൽ എ​ളു​പ്പ​മു​ള്ള ചോ​ദ്യപേപ്പ​റു​ക​ളാ​കും ന​ൽ​കു​ക​യെ​ന്ന് സി​ബി​എ​സ്ഇ ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി. വി​വ​ര​ണാ​ത്മ​ക രീ​തി​യി​ലു​ള്ള ചോ​ദ്യ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ച്ചു​കൊ​ണ്ടാ​ണ് പു​തി​യ പ​രി​ഷ്ക​ര​ണം.

ചോ​ദ്യ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യു​ന്പോ​ൾ കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ ആ​ലോ​ചി​ച്ച് ന​ന്നാ​യി എ​ഴു​താ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

സ​മ്മ​ർ​ദ​മി​ല്ലാ​തെ കൂ​ടു​ത​ൽ സ​ർ​ഗാ​ത്മ​ക​മാ​യി ഉ​ത്ത​ര​ങ്ങ​ളെ​ഴു​താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ബോ​ർ​ഡ് വി​ല​യി​രു​ത്തു​ന്ന​ത്. ഹി​ന്ദി, ഇം​ഗ്ലീ​ഷ്, സ​യ​ൻ​സ്, ഗ​ണി​തം, സോ​ഷ്യ​ൽ സ​യ​ൻ​സ്, സം​സ്കൃ​തം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല​ട​ക്കം 2020ലെ ​ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ വി​വ​ര​ണാ​ത്മ​ക ചോ​ദ്യ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​മെ​ന്നാ​ണ് ഇ​ന്ന​ലെ പോ​സ്റ്റ് ചെ​യ്ത ട്വീ​റ്റി​ൽ ബോ​ർ​ഡ് അ​റി​യി​ച്ച​ത്.


മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് മാ​തൃ​ക​യി​ലു​ള്ള ചോ​ദ്യ​ങ്ങ​ള​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി 25 ശ​ത​മാ​നം ഒ​ബ്ജ​ക്ടി​വും 75 ശ​ത​മാ​നം വി​വ​ര​ണാ​ത്മ​ക​വു​മാ​യ ചോ​ദ്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​നും ശു​പാ​ർ​ശ​യു​ണ്ട്. മൂ​ല്യ​നി​ർ​ണ​യ രീ​തി​യി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്ന് ഈ ​വ​ർ​ഷ​മാ​ദ്യം സി​ബി​എ​സ്ഇ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ വ​ലി​യ മാ​റ്റം​വ​രാ​തെ പ​രീ​ക്ഷ​യി​ൽ മാ​റ്റം വ​രു​ന്ന​തി​നെ നി​ര​വ​ധി​പ്പേ​ർ എ​തി​ർ​ത്തി​ട്ടു​മു​ണ്ട്. പു​തി​യ മാ​റ്റം വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ച് ഗു​ണ​ഫ​ലം കി​ട്ടി​ല്ലെ​ന്നാ​ണ് വി​മ​ർ​ശി​ക്കു​ന്ന​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.