ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു
ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു
Tuesday, August 20, 2019 1:49 AM IST
പാ​​​​​റ്റ്ന: മു​​​​​ൻ ബി​​​​​ഹാ​​​​​ർ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​യും മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​യു​​മാ​​യി​​രു​​ന്ന ജ​​​​​ഗ​​​​​ന്നാ​​​​​ഥ് മി​​​​​ശ്ര(82) അ​​​​​ന്ത​​​​​രി​​​​​ച്ചു. ര​​​​​ക്താ​​​​​ർ​​​​​ബു​​​​​ദ​​​​​ബാ​​​​​ധി​​​​​ത​​​​​നാ​​​​​യി​​​​​രു​​​​​ന്ന ഇ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ അ​​​​​ന്ത്യം ഹൃ​​​​​ദ​​​​​യാ​​​​​ഘാ​​​​​ത​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു സം​​​​​സ്കാ​​​​​രം നാ​​​​​ളെ സു​​​​​പോ​​​​​ൾ ജി​​​​​ല്ല​​​​​യി​​​​​ലെ ബ​​​​​ലു​​​​​വ ബ​​​​​സാ​​​​​ർ ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ക്കും.

മൂ​​​​​ന്നു ത​​​​​വ​​​​​ണ ബി​​ഹാ​​ർ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യ ഇ​​​​​ദ്ദേ​​​​​ഹം മ​​​​​ണ്ഡ​​​​​ൽ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​നു മു​​​​​ന്പ് ബി​​​​​ഹാ​​​​​റി​​​​​ലെ ഏ​​​​​റ്റ​​​​​വും സ​​​​​മു​​​​​ന്ന​​​​​ത നേ​​​​​താ​​​​​ക്ക​​​​​ളി​​​​​ലൊ​​​​​രാ​​​​​ളാ​​​​​യി​​​​​രു​​​​​ന്നു. പി.​​​​​വി. ന​​​​​ര​​​​​സിം​​​​​ഹ റാ​​​​​വു​​​​​വി​​​​​ന്‍റെ മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ൽ മി​​​​​ശ്ര മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​ക്ക​​ണോ​​മി​​ക്സി​​ൽ ഡോ​​ക്ട​​റേ​​റ്റു​​ള്ള ജ​​ഗ​​ന്നാ​​ഥ് മി​​ശ്ര ബി​​ഹാ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ പ്ര​​ഫ​​സ​​റാ​​യി​​രു​​ന്നു. 1999ൽ ​​കോ​​ൺ​​ഗ്ര​​സ് വി​​ട്ട മി​​ശ്ര അ​​വ​​സാ​​ന​​കാ​​ല​​ത്ത് ജെ​​ഡി-​​യു​​വി​​ലാ​​യി​​രു​​ന്നു. മി​​​​​ശ്ര​​​​​യു​​​​​ടെ ഭാ​​​​​ര്യ ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം അ​​​​​ന്ത​​​​​രി​​​​​ച്ചു. ഇ​​​​​ള​​​​​യ​​​​​മ​​​​​ക​​​​​ൻ നി​​​​​തീ​​​​​ഷ് മി​​​​​ശ്ര ബി​​​​​ഹാ​​​​​റി​​​​​ൽ മ​​​​​ന്ത്രി​​​​​യാ​​​​​ണ്. ജ​​ഗ​​ന്നാ​​ഥ് മി​​ശ്ര​​യു​​ടെ നി​​ര്യാ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ബി​​ഹാ​​റി​​ൽ മൂ​​ന്നു ദി​​വ​​സ​​ത്തെ ദുഃ​​ഖാ​​ച​​ര​​ണം പ്ര​​ഖ്യാ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.