ഹരിയാന മുൻ മുഖ്യമന്ത്രി ഭൂ​​​​​​പീ​​​​​​ന്ദ​​​​​​ർ സിം​​​​​​ഗ് ഹൂഡ കോൺഗ്രസ് വിട്ടേക്കും
ഹരിയാന മുൻ മുഖ്യമന്ത്രി ഭൂ​​​​​​പീ​​​​​​ന്ദ​​​​​​ർ സിം​​​​​​ഗ് ഹൂഡ കോൺഗ്രസ് വിട്ടേക്കും
Monday, August 19, 2019 12:17 AM IST
ച​​​​​​ണ്ഡി​​​​​​ഗ​​​​​​ഡ്: മു​​​​​​ൻ ഹ​​​​​​രി​​​​​​യാ​​​​​​ന മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യും മു​​​​​​തി​​​​​​ർ​​​​​​ന്ന നേ​​​​​​താ​​​​​​വു​​​​​​മാ​​​​​​യ ഭൂ​​​​​​പീ​​​​​​ന്ദ​​​​​​ർ സിം​​​​​​ഗ് ഹൂ​​​​​​ഡ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് വി​​​​​​ട്ടേ​​​​​​ക്കും. ഇ​​​​​​ന്ന​​​​​​ലെ ഹ​​​​​​രി​​​​​​യാ​​​​​​ന​​​​​​യി​​​​​​ലെ റോ​​​​​​ഹ്ത്ത​​​​​​ക്കി​​​​​​ൽ ന​​​​​​ട​​​​​​ന്ന മ​​​​​​ഹാ പ​​​​​​രി​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ൻ റാ​​​​​​ലി​​​​​​ക്കി​​​​​​ടെ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ രൂ​​​​​​ക്ഷ വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ന​​​​​​മു​​​​​​യ​​​​​​ർ​​​​​​ത്തി. കാ​​​​​​ഷ്മീ​​​​​​രി​​​​​​ന്‍റെ പ്ര​​​​​​ത്യേ​​​​​​ക പ​​​​​​ദ​​​​​​വി റ​​​​​​ദ്ദാ​​​​​​ക്കി​​​​​​യ കേ​​​​​​ന്ദ്ര സ​​​​​​ർ​​​​​​ക്കാ​​​​​​ർ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ ഹൂ​​​​​ഡ പി​​​​​​ന്തു​​​​​​ണ​​​​​​ച്ചു.

ദേ​​​​​​ശ​​​​​​സ്നേ​​​​​​ഹ​​​​​​ത്തി​​​​​​ൽ വി​​​​​​ട്ടു​​​​​​വീ​​​​​​ഴ്ച​​​​​​യ്ക്കി​​​​​​ല്ലെ​​​​​​ന്നും കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ ന​​​​ല്ല​​​​തു ചെ​​​​യ്താ​​​​ൽ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​മെ​​​​ന്നും ഹൂ​​​​​ഡ പ​​​​​റ​​​​​ഞ്ഞു. ഭാ​​​വി കാ​​​ര്യ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കാ​​​ന്‌ 25 അം​​​ഗ സ​​​മി​​​തി​​​യെ ഹൂ​​​ഡ നി​​യോ​​ഗി​​ച്ചു. 13 സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​രും 12 മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളും ചേ​​​ർ​​​ന്ന​​​താ​​​ണു സ​​​മി​​​തി. ഹൂ​​ഡ പ്രാ​​​​​​ദേ​​​​​​ശി​​​​​​ക പാ​​​​​​ർ​​​​​​ട്ടി രൂ​​​​​​പ​​​​​​വ​​​​​​ത്ക​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്നാ​​​​​​ണു സൂ​​​​​​ച​​​​​​ന.

പി​​​​​​സി​​​​​​സി അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ അ​​​​​​ശോ​​​​​​ക് ത​​​​​​ൻ​​​​​​വ​​​​​​റി​​​​​​നെ​​​​​​തി​​​​​​രേ​​​​​​യു​​​​​​ള്ള ന​​​​​​ട​​​​​​ത്തി​​​​​​യ നീ​​​​​​ക്ക​​​​​​ങ്ങ​​​​​​ളാ​​​​​​ണു ഹൂ​​​​​​ഡ​​​​​​യെ വി​​മ​​ത​​നാ​​ക്കി​​യ​​​​​​ത്. ത​​​​​​ൻ​​​​​​വ​​​​​​റി​​​​​​നെ നീ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും ത​​​​​​ന്നെ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​യാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നു​​​​​​മു​​​​​​ള്ള ആ​​​​​​വ​​​​​​ശ്യം ഹൈ​​​​​​ക്ക​​​​​​മാ​​​​​​ൻ​​​​​​ഡ് പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കാ​​​​​​ത്ത​​​​​​താ​​​​​​ണ് ഹൂ​​​​​​ഡ​​​​​​യെ പ്ര​​​​​​കോ​​​​​​പി​​​​​​പ്പി​​​​​​ച്ച​​​​​​ത്. കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് വ​​​​​​ക്താ​​​​​​വ് ര​​​​​​ൺ​​​​​​ദീ​​​​​​പ് സു​​​​​​ർ​​​​​​ജേ​​​​​​വാ​​​​​​ല, കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ ക​​​​​​ക്ഷി നേ​​​​​​താ​​​​​​വ് കി​​​​​​ര​​​​​​ൺ ചൗ​​​​​​ധ​​​​​​രി എ​​​​​​ന്നി​​​​​​വ​​​​​​ർ ഹൂ​​​​​​ഡ​​​​​​യു​​​​​​ടെ എ​​​​​​തി​​​​​​ർ​​​​​​പ​​​​​​ക്ഷ​​​​​​ത്താ​​​​​​ണ്.


2005 മു​​​​​​ത​​​​​​ൽ 2014 വ​​​​​​രെ ഹ​​​​​​രി​​​​​​യാ​​​​​​ന മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന ഹൂ​​​​​​ഡ ഒ​​​​​​രു​​​​​​കാ​​​​​​ല​​​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് ഹൈ​​​​​​ക്ക​​​​​​മാ​​​​​​ൻ​​​​​​ഡു​​​​​​മാ​​​​​​യി ഏ​​​​​​റെ അ​​​​​​ടു​​​​​​പ്പ​​​​​​മു​​​​​​ള്ള​​​​​​യാ​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്നു. ഹ​​​​​​രി​​​​​​യാ​​​​​​ന​​​​​​യി​​​​​​ൽ 16 കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​രി​​​​​​ൽ 13 പേ​​​​​​രും ഹൂ​​​​​​ഡ​​​​​​യു​​​​​​ടെ പ​​​​​​ക്ഷ​​​​​​ത്താ​​​​​​ണ്. 2019 ലോ​​​​​​ക്സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ഹൂ​​​​​​ഡ​​​​​​യും മ​​​​​​ക​​​​​​ൻ ദീ​​​​​​പേ​​​​​​ന്ദ​​​​​​റും പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ടി​​​​രു​​​​ന്നു. 2014ലെ ​​​​ലോ​​​​​​ക്സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ‌ ദീ​​​​​​പേ​​​​​​ന്ദ​​​​​​ർ മാ​​​​​​ത്ര​​​​​​മാ​​​​​​ണു ഹ​​​​​​രി​​​​​​യാ​​​​​​ന​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ടി​​​​​​ക്ക​​​​​​റ്റി​​​​​​ൽ വി​​​​​​ജ​​​​​​യി​​​​​​ച്ച​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.