പെഹ്‌ലു ഖാനെ തല്ലിക്കൊന്ന കേസ് : ആറു പ്രതികളെയും വെറുതെ വിട്ടു
പെഹ്‌ലു ഖാനെ തല്ലിക്കൊന്ന കേസ് :  ആറു പ്രതികളെയും വെറുതെ വിട്ടു
Wednesday, August 14, 2019 11:57 PM IST
ജ ​​​യ്പു​​​​ർ: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ പ​​​​ശു​​​ക്ക​​​ട​​​ത്ത് ആ​​​രോ​​​പി​​​ച്ച് പെ​​​​ഹ്‌​​​​ലു ഖാ​​​​ൻ എ​​​​ന്ന​​​​യാ​​​​ളെ ത​​​​ല്ലി​​​​ക്കൊ​​​​ന്ന കേ​​​​സി​​​​ലെ ആ​​​​റു പേ​​​​രെ​​​​യും ആ​​​​ൽ​​​​വാ​​​​ർ കോ​​​​ട​​​​തി വെ​​​​റു​​​​തെ വി​​​​ട്ടു. സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ ആ​​​​നു​​​​കൂ​​​​ല്യ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണു പ്ര​​​​തി​​​​ക​​​​ളെ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ജു​​​​ഡീ​​​​ഷ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് വെ​​​​റു​​​​തെ വി​​​​ട്ടത്.

വി​​പി​​ൻ യാ​​ദ​​വ്, ര​​വീ​​ന്ദ്ര​​കു​​മാ​​ർ, കാ​​ളു​​റാം, ദ​​യാ​​ന​​ന്ദ്, യോ​​ഗേ​​ഷ്കു​​മാ​​ർ, ഭീം ​​ര​​തി എ​​ന്നി​​വ​​രെ​​യാ​​ണു വെ​​റു​​തെ വി​​ട്ട​​ത്. പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത മൂ​​ന്നു പേ​​രും കേ​​സി​​ൽ പ്ര​​തി​​ക​​ളാ​​ണ്. ഇ​​വ​​രു​​ടെ വി​​ചാ​​ര​​ണ ജു​​വൈ​​ന​​ൽ ജ​​സ്റ്റീ​​സ് കോ​​ട​​തി​​യി​​ൽ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്.


2017 ഏ​​​​പ്രി​​​​ൽ ഒ​​​​ന്നി​​​​നാ​​​​യി​​​​രു​​​​ന്നു പെ​​​​ഹ്‌​​​​ലു ഖാ​​​​ൻ(55) കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ര​​​​ണ്ടു മ​​​​ക്ക​​​​ളോ​​​​ടൊ​​​​പ്പം പ​​​​ശു​​​​ക്ക​​​​ളെ വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഖാ​​​​നെ പ​​​​ശു​​​​സം​​​​ര​​​​ക്ഷ​​​​ക​​​​ർ ക്രൂ​​​​ര​​​​മാ​​​​യി മ​​​​ർ​​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കേ മൂ​​​ന്നാം ദി​​​വ​​​സം പെ‌​​​​ഹ്‌​​​​ലു ഖാ​​​​ൻ മ​​​​രി​​​​ച്ചു. കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​മെ​​​​ന്നു അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ യോ​​​​ഗേ​​​​ന്ദ്ര ഖ​​​​താ​​​​ന പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.