വിവരാവകാശ നിയമം റദ്ദാക്കാൻ നീക്കമെന്നു സോണിയ
വിവരാവകാശ നിയമം റദ്ദാക്കാൻ  നീക്കമെന്നു സോണിയ
Wednesday, July 24, 2019 1:07 AM IST
ന്യൂ​ഡ​ൽ​ഹി: വി​വ​രാ​വ​കാ​ശ നി​യ​മം ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള ശ്ര​മ​മാ​ണ് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് സോ​ണി​യാ ഗാ​ന്ധി. കേ​ന്ദ്ര സ​ർ​ക്കാ​ർ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തെ ഒ​രു ശ​ല്യ​മാ​യാ​ണു കാ​ണു​ന്ന​തെ​ന്നും വി​വ​രാ​വ​കാ​ശ നി​യ​മം അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ ശ​ക്ത​മാ​യി എ​തി​ർ​ക്ക​ണ​മെ​ന്നും സോ​ണി​യാ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

വ​ള​രെ​യ​ധി​കം ച​ർ​ച്ച​ക​ൾ​ക്കും ത​യാ​റെ​ടു​പ്പു​ക​ൾ​ക്കും ശേ​ഷ​മാ​ണ് പാ​ർ​ല​മെ​ന്‍റ് വി​വ​രാ​വ​കാ​ശ നി​യ​മം ഏ​ക​ക​ണ്ഠ​മാ​യി പാ​സാ​ക്കി​യ​ത്. 60 ല​ക്ഷം ആ​ളു​ക​ൾ ഈ ​നി​യ​മം ഉ​പ​യോ​ഗി​ക്കു​ക​യും വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​വും ന​ഷ്ട​പ്പെ​ടു​ത്താ​തി​രി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ ​നി​യ​മം നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ളെ ശ​ക്ത​മാ​യി എ​തി​ർ​ക്കേ​ണ്ട​തു​ണ്ടെ​ന്നും സോ​ണി​യാ ഗാ​ന്ധി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.


തി​ങ്ക​ളാ​ഴ്ച​യാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ പാ​സാ​ക്കി​യ​ത്. കേ​ന്ദ്ര- സം​സ്ഥാ​ന ത​ല​ങ്ങ​ളി​ലെ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ അ​ധി​കാ​ര​ങ്ങ​ൾ വെ​ട്ടി​ച്ചു​രു​ക്കി പ്ര​വ​ർ​ത്ത​ന കാ​ലാ​വ​ധി​യും ശ​ന്പ​ള​വും നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം കേ​ന്ദ്രസ​ർ​ക്കാ​രി​ൽ നി​ജ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ളാ​ണ് ബി​ല്ലി​ന്‍റെ ഉ​ള്ള​ട​ക്കം. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ൽ വെ​ള്ളം​ ചേ​ർ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​തെ ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം ബി​ല്ലി​നെ എ​തി​ർ​ത്തു. തു​ട​ർ​ന്ന് 79-നെ​തി​രേ 218 വോ​ട്ടി​നാ​ണ് ബി​ൽ പാ​സാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.