സിമി ക്യാന്പ്: സുപ്രീംകോടതി നോട്ടീസ്
Wednesday, July 24, 2019 1:07 AM IST
ന്യൂ​ഡ​ൽ​ഹി: പാ​നാ​യി​ക്കു​ളം സി​മി ക്യാ​ന്പ് കേ​സി​ലെ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ എ​ൻ​ഐ​എ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. പി.​എ. ഷാ​ദു​ലി, അ​ബ്ദു​ൾ റാ​സി​ക്, അ​ൻ​സാ​ർ ന​ദ്‌വി, നി​സാ​മു​ദ്ദീ​ൻ, ഷ​മ്മാ​സ് എ​ന്നി​വ​രെ വെ​റു​തെ വി​ട്ട​തി​നെ​തി​രേ​യാ​ണ് എ​ൻ​ഐ​എ ഹ​ർ​ജി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, പാ​നാ​യി​ക്കു​ള​ത്തു ക്യാ​ന്പ് ന​ട​ത്തി​യ​ത് സി​മി ആ​ണെ​ന്നതിനു തെ​ളി​വി​ല്ലെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.