ബയോടെക്നോളജി മന്ത്രാലയത്തിന് പിന്തുണ
ബയോടെക്നോളജി മന്ത്രാലയത്തിന് പിന്തുണ
Wednesday, July 24, 2019 12:00 AM IST
ന്യൂഡൽ​ഹി: ജ​നി​ത​ക മാ​റ്റം വ​രു​ത്തി​യ വി​ള​ക​ൾ​ക്കു പ​ക​രം വ​യ്ക്കാ​നാ​കു​ന്ന സാ​ങ്കേ​തി​കവി​ദ്യ​ക​ളെ ബ​യോ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം പി​ന്തു​ണ​ച്ചു വ​രു​ന്ന​താ​യി കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ ലോ​ക്സ​ഭ​യി​ൽ അ​റി​യി​ച്ചു.

കാ​ർ​ഷി​ക ഗ​വേ​ഷ​ണ​ത്തി​നാ​യു​ള്ള ദേ​ശീ​യ കൗ​ണ്‍സി​ൽ നി​ക്റ (എ​ൻ​ഐ​സി​ആ​ർ​എ) എ​ന്ന പേ​രി​ൽ ഒ​രു സാ​ങ്കേ​തി​ക ശൃം​ഖ​ലാ പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍റെ ചോ​ദ്യ​ത്തി​ന് മ​ന്ത്രി മ​റു​പ​ടി ന​ല്കി.


കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​വും ഉ​ത്പാ​ദ​ന ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യും ആ​വി​ഷ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.