ഇനി സൂര്യനിലേക്ക്, ആദിത്യ അടുത്ത വർഷം
ഇനി സൂര്യനിലേക്ക്, ആദിത്യ അടുത്ത വർഷം
Tuesday, July 23, 2019 1:47 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ച​​​ന്ദ്ര​​​യാ​​​ൻ-​​​ര​​​ണ്ടി​​​ന്‍റെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ വി​​​ക്ഷേ​​​പ​​​ത്തി​​​ന്‍റെ ഊ​​​ർ​​​ജം കൈ​​​മു​​​ത​​​ലാ​​​ക്കി സൂ​​​ര്യ​​​നി​​​ലേ​​​ക്കു​ കൂ​​​ടു​​​ത​​​ൽ വെ​​​ളി​​​ച്ചം ​​​വീ​​​ശു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് ഐ​​​എ​​​സ്ആ​​​ർ​​​ഒ. സൂ​​​ര്യ​​​നെ​​​ക്കു​​​റി​​​ച്ചു കൂ​​​ടു​​​ത​​​ൽ​​​ ആ​​​ഴ​​​ത്തി​​​ൽ പ​​​ഠി​​​ക്കാ​​​നു​​​ള്ള ആ​​​ദി​​​ത്യ-​​​എ​​​ൽ ഒ​​​ന്ന് 2020 ന്‍റെ ആ​​​ദ്യ പ​​​കു​​​തി​​​യി​​​ൽ വി​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് ഐ​​​എ​​​സ്ആ​​​ർ​​​ഒ​​​യി​​​ലെ ശാ​​​സ്ത്ര​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷ.

സൂ​​​ര്യോ​​​പ​​​രി​​​ത​​​ല​​​മെ​​​ന്നു വി​​​ശേ​​​ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന കൊ​​​റോ​​​ന​​​യി​​​ലാ​​​യി​​​രി​​​ക്കും ആ​​​ദി​​​ത്യ​​​യു​​​ടെ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ. സൂ​​​ര്യോ​​​പ​​​രി​​​ത​​​ല​​​ത്തി​​​ൽ ഇ​​​ത്ര​​​യ​​​ധി​​​കം ചൂ​​​ടു​​​ണ്ടാ​​​കു​​​ന്ന​​​ത് എ​​​ന്തു​​​കൊ​​​ണ്ടെ​​​ന്ന ശാ​​​സ്ത്ര​​​ലോ​​​ക​​​ത്തി​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​മാ​​​ണ് ആ​​​ദി​​​ത്യ പ്ര​​​ധാ​​​ന​​​മാ​​​യും അ​​​ന്വേ​​​ഷി​​​ക്കു​​​ക. ഐ​​​എ​​​സ്ആ​​​ർ​​​ഒ​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യി പ​​​റ​​​യു​​​ന്നു​​​ണ്ട്. കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം ഉ​​​ൾ​​​പ്പെ​​​ടെ കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ്ര​​​വ​​​ചി​​​ക്കാ​​​ൻ ഈ ​​​പ​​​ഠ​​​ന​​​ങ്ങ​​​ൾ​​​കൊ​​​ണ്ടു ക​​​ഴി​​​യു​​​മെ​​​ന്ന് ഐ​​​എ​​​സ്ആ​​​ർ​​​ഒ ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​ശി​​​വ​​​ൻ ക​​​ഴി​​​ഞ്ഞ​​​ മാ​​​സം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.


ഇ​​​തോ​​​ടൊ​​​പ്പം ശു​​​ക്ര​​​നെ​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ക്കാ​​​നു​​​ള്ള വീ​​​ന​​​സ് പ​​​ദ്ധ​​​തി, ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തേ​​​ക്ക് മ​​​നു​​​ഷ്യ​​​നെ അ​​​യ​​​യ്ക്കു​​​ന്ന ഗ​​​ഗ​​​ൻ​​​യാ​​​ൻ എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചും അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഇ​​​തി​​​നു​​​ പു​​​റ​​​മേ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്ത് ഇ​​​ന്ത്യ​​​യു​​​ടെ സ്പേ​​​സ്‌​​​സ്റ്റേ​​​ഷ​​​ൻ എ​​​ന്ന സ്വ​​​പ്ന​​​വും യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കും. മൈ​​​ക്രോ ഗ്രാ​​​വി​​​റ്റി പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ ശേ​​​ഷി​​​യു​​​ള്ള ചെ​​​റി​​​യ പ​​​രീ​​​ക്ഷ​​​ണ​​​ശാ​​​ല​​​യാ​​​കും ഒ​​​രു​​​ക്കു​​​ക. 2022ൽ ​​​ഗ​​​ഗ​​​ൻ​​​യാ​​​ൻ പ​​​ദ്ധ​​​തി​​​ക്കു പി​​​ന്നാ​​​ലെ​​​യാ​​​കും ഇ​​​തെ​​​ന്നും ശി​​വ​​ൻ പ​​​റ​​​ഞ്ഞു.

ഇന്ത്യയുടെ ചന്ദ്രയാൻ-2 വിക്ഷേപണം ന്യുയോർക്ക് ടൈംസ്, ബിബിസി തുടങ്ങിയ അന്താരാഷ്‌ട്ര മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.