തസ്‌ലീമ നസ്രീന് ഒരു വർഷംകൂടി ഇന്ത്യയിൽ തങ്ങാൻ അനുമതി
തസ്‌ലീമ നസ്രീന് ഒരു വർഷംകൂടി ഇന്ത്യയിൽ തങ്ങാൻ അനുമതി
Monday, July 22, 2019 12:32 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വാ​​​ദ ബം​​​ഗ്ലാ​​​ദേ​​​ശ് എ​​​ഴു​​​ത്തു​​​കാ​​​രി ന​​​സ്‌​​​ലീ​​​മ ന​​​സ്രീ​​​ന് ഇ​​​ന്ത്യ​​​യി​​​ൽ ത​​​ങ്ങാ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം ഒ​​​രു വ​​​ർ​​​ഷം​​​കൂ​​​ടി റെ​​​സി​​​ഡ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പു​​​തു​​​ക്കി ന​​​ല്കി. സ്വീ​​​ഡ​​​ൻ പൗ​​​ര​​​ത്വ​​​മു​​​ള്ള ന​​​സ്രീ​​​ൻ 2004 മു​​​ത​​​ൽ ഇ​​​ന്ത്യ​​​യി​​​ലാ​​​ണു താ​​​മ​​​സി​​​ച്ചു​​​വ​​​രു​​​ന്ന​​​ത്.

ജൂ​​​ലൈ 2020 വ​​​രെ​​​യാ​​​ണു സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പു​​​തു​​​ക്കി ന​​​ല്കി​​​യ​​​ത്. റെ​​​സി​​​ഡ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ കാ​​​ലാ​​​വ​​​ധി മൂ​​​ന്നു​​​മാ​​​സ​​​ത്തേ​​​ക്കു നീ​​​ട്ടി ന​​​ല്കി​​​യ​​​തി​​​ലു​​​ള്ള പ​​​രാ​​​തി ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യെ ട്വി​​​റ്റ​​​റി​​​ലൂ​​​ടെ ത​​​സ്‌​​​ലീ​​​മ ബോ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു.


എ​​​ല്ലാ​​​വ​​​ർ​​​ഷ​​​വും അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, കി​​​ട്ടു​​​ന്ന​​​ത് ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണ്. ഇ​​​ന്ത്യ മാ​​​ത്ര​​​മാ​​​ണ് എ​​​ന്‍റെ അ​​​ഭ​​​യ​​​സ്ഥാ​​​നം. അ​​​ന്പ​​​തു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ല്ക​​​ണം എ​​​ന്നാ​​​യി​​​രു​​​ന്നു ത​​​സ്‌​​​ലീ​​​മ​​​യു​​​ടെ ട്വീ​​​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.