മുൻ എംപി എ.കെ. റോയി അന്തരിച്ചു
മുൻ എംപി എ.കെ. റോയി അന്തരിച്ചു
Monday, July 22, 2019 12:32 AM IST
ധ​​​ൻ​​​ബാ​​​ദ്(​​​ജാ​​​ർ​​​ഖ​​​ണ്ഡ്): മു​​​ൻ ലോ​​​ക്സ​​​ഭാം​​​ഗ​​​വും മാ​​​ർ​​​ക്സി​​​സ്റ്റ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി(​​​എം​​​സി​​​സി) സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ എ.​​​കെ. റോ​​​യി(90) അ​​​ന്ത​​​രി​​​ച്ചു. വാ​​​ർ​​​ധ്യ​​​ക​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. പ്ര​​​ത്യേ​​​ക ജാ​​​ർ​​​ഖ​​​ണ്ഡ് സം​​​സ്ഥാ​​​ന​​​ത്തി​​​നാ​​​യി രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക നേ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ റോ​​​യി മൂ​​​ന്നു ത​​​വ​​​ണ ധ​​​ൻ​​​ബാ​​​ദി​​​ൽ​​​നി​​​ന്നു ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യി​​​ട്ടു​​​ണ്ട്. ബി​​​ഹാ​​​റി​​​ലെ സി​​​ന്ദ്രി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്ന് 1967, 1969, 1972 തെ​​​ര​​​ഞ്ഞ​​​ടു​​​പ്പു​​​ക​​​ളി​​​ൽ‌ വി​​​ജ​​​യി​​​ച്ച് നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യി.


ഇ​​​ന്ന​​​ത്തെ ബം​​​ഗ്ലാ​​​ദേ​​​ശി​​​ലാ​​​ണ് എ.​​​കെ. റോ​​​യി ജ​​​നി​​​ച്ച​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ച്ഛ​​​ൻ ശി​​​വേ​​​ന്ദ്ര ച​​​ന്ദ്ര റോ​​​യി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി​​​രു​​​ന്നു. 1967ൽ ​​​സി​​​പി​​​എം ടി​​​ക്ക​​​റ്റി​​​ലാ​​​ണ് റോ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു വി​​​ജ​​​യി​​​ച്ച​​​ത്. പി​​​ന്നീ​​​ട് ഇ​​​ദ്ദേ​​​ഹം സി​​​പി​​​എം വി​​​ട്ട് മാ​​​ർ​​​ക്സി​​​സ്റ്റ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചു. ല​​​ളി​​​ത ജീ​​​വി​​​ത​​​ത്തി​​​നു​​​ട​​​മ​​യാ​​​യി​​​രു​​​ന്ന റോ​​യി അ​​​വി​​​വാ​​​ഹി​​​ത​​​നാ​​ണ്. ഒ​​​രു ദ​​​ശ​​​ക​​​മാ​​​യി പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്‍റെ വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​തി​​​നു മു​​​ന്പ് ധ​​​ൻ​​​ബാ​​​ദി​​​ലെ പാ​​​ർ​​​ട്ടി ഓ​​​ഫീ​​​സി​​​ലാ​​​യി​​​രു​​​ന്നു താ​​​മ​​​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.