ശിവസേനാ ഭീഷണി; താജ്മഹലിന്‍റെ സുരക്ഷ വർധിപ്പിച്ചു
ശിവസേനാ ഭീഷണി; താജ്മഹലിന്‍റെ സുരക്ഷ വർധിപ്പിച്ചു
Sunday, July 21, 2019 1:39 AM IST
ന്യൂ​ഡ​ൽ​ഹി: ശി​വ​സേ​ന അ​ക​ത്തു ക​യ​റി പൂ​ജ ന​ട​ത്തു​മെ​ന്നു ഭീ​ഷ​ണി മു​ഴ​ക്കി​യ​തോ​ടെ താ​ജ്മ​ഹ​ലി​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​പേ​ക്ഷ അ​നു​സ​രി​ച്ചാ​ണ് താ​ജ്മ​ഹ​ലി​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​ത്. ച​ട്ട​പ്ര​കാ​രം താ​ജ്മ​ഹ​ലി​ന്‍റെ അ​ക​ത്തോ പ​രി​സ​ര​ത്തോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് എ​എ​സ്ഐ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ 17 നാണ് ശി​വ​സേ​ന​യു​ടെ ആ​ഗ്ര പ്ര​സി​ഡ​ന്‍റ് വീ​ണു ല​വാ​നി​യ തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ താ​ജ്മ​ഹ​ലി​ന്‍റെ ഉ​ൾ​വ​ശ​ത്തു​ള്ള മോ​സ്കി​നു​ള്ളി​ൽ ആ​ര​തി ന​ട​ത്തു​മെ​ന്നും പോ​ലീ​സ് ത​ട​യാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും പ്ര​ഖ്യാ​പി​ച്ച​ത്. താ​ജ്മ​ഹ​ൽ ഒ​രു മ്യൂ​സി​യം അ​ല്ലെ​ന്നും തേ​ജോ മ​ഹാ​ല​യ എ​ന്ന ശി​വ​ക്ഷേ​ത്രം ആ​ണെ​ന്നു​മാ​യി​രു​ന്നു ശി​വ​സേ​ന നേ​താ​വി​ന്‍റെ വാ​ദം. എ​ന്നാ​ൽ, താ​ജ്മ​ഹ​ലി​നു​ള്ളി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള പൂ​ജ​യും അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് എ​എ​സ്ഐ സൂ​പ്ര​ണ്ട് വ​സ​ന്ത് സ്വ​ര​ങ്ക​ർ പ​റ​ഞ്ഞ​ത്. സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.