വിമതരിൽ ഭിന്നിപ്പ്: നാലുപേരിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസ്
Sunday, July 21, 2019 1:39 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലെ കു​​​മാ​​​ര​​​സ്വാ​​​മി സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യ​​​ത്തി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച വോ​​​ട്ടെ​​​ടു​​​പ്പു​​​ണ്ടാ​​​കു​​​മെ​​​ന്ന് ഏ​​​താ​​​ണ്ട് ഉ​​​റ​​​പ്പാ​​​യി​​​രി​​​ക്കേ,വി​​​മ​​​ത എം​​​എ​​​ൽ​​​എ​​​മാ​​​രെ ഒ​​​പ്പം​​​ചേ​​​ർ​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ക​​​രു​​​നീ​​​ക്കം. വി​​​മ​​​ത​​​രി​​​ലെ ഭി​​​ന്നി​​​പ്പ് മു​​​ത​​​ലെ​​​ടു​​​ത്ത് നാ​​​ല് എം​​​എ​​​ൽ​​​എ​​​മാ​​​രെ​​​യെ​​​ങ്കി​​​ലും ഒ​​​പ്പം കൊ​​​ണ്ടു​​​വ​​​രാ​​​മെ​​​ന്നാ​​​ണു കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പ്ര​​​തീ​​​ക്ഷ.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ തു​​​ട​​​രു​​​ന്ന വി​​​മ​​​ത​​​രു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​നു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി നേ​​​താ​​​വു​​​മാ​​​യ സി​​​ദ്ധ​​​രാ​​​മ​​​യ്യ, സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, ക​​​ർ​​​ണാ​​​ട​​​ക പ്ര​​​ദേ​​​ശ് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ദി​​​നേ​​​ശ് ഗു​​​ണ്ടു​​​റാ​​​വു എ​​​ന്നി​​​വ​​​ർ കൊ​​​ണ്ടു​​​പി​​​ടി​​​ച്ച ​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണ്. മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ത​​​ക​​​ർ​​​ച്ച ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യാ​​​ൽ മ​​​ന്ത്രി​​​സ്ഥാ​​​നം ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണു വാ​​​ഗ്ദാ​​​നം.


15 വി​​​മ​​​ത​​​രി​​​ൽ മൂ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രും ഒ​​​രു ജ​​​ന​​​താ​​​ദ​​​ൾ എം​​​എ​​​ൽ​​​എ​​​യും സ​​​ർ​​​ക്കാ​​​രി​​​നൊ​​​പ്പം നി​​​ൽ​​​ക്കു​​​മെ​​​ന്ന ശു​​​ഭ​​​പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് ക്യാ​​​ന്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.