കർണാടക: ലോക്സഭയിൽ പ്രതിപക്ഷ ബഹളം
കർണാടക: ലോക്സഭയിൽ പ്രതിപക്ഷ ബഹളം
Saturday, July 20, 2019 12:28 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ലെ രാ​ഷ്‌ട്രീ​യ പ്ര​തി​സ​ന്ധി ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി. സ​ഭ​യി​ൽ ഇ​ന്ന​ലെ ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ ത​ന്നെ കോ​ണ്‍ഗ്ര​സ് ലോ​ക്സ​ഭാക​ക്ഷി നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി വി​ഷ​യം ഉ​ന്ന​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, സ്പീ​ക്ക​ർ അ​നു​മ​തി ന​ൽ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് കോ​ണ്‍ഗ്ര​സ്, ഡി​എം​കെ അം​ഗ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ക്കൂ എ​ന്നെ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി ന​ടു​ത്ത​ള​ത്തി​ലേ​ക്കി​റ​ങ്ങി. മു​ദ്രാ​വാ​ക്യം മു​ഴ​ക്കി സ്പീ​ക്ക​റു​ടെ ചേം​ബ​റി​നുമു​ന്നി​ൽ നി​ര​ന്ന അം​ഗ​ങ്ങ​ളോ​ടു മ​ട​ങ്ങി​പ്പോ​കാ​ൻ പ​ല​ത​വ​ണ സ്പീ​ക്ക​ർ ഓം ​ബി​ർ​ല ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ക​ണ​ക്കി​ലെ​ടു​ത്തി​ല്ല. സം​സ്ഥാ​ന വി​ഷ​യ​ങ്ങ​ൾ സ​ഭ​യി​ൽ ഉ​ന്ന​യി​ക്ക​രു​തെ​ന്നും ക​ർ​ണാ​ട​ക വി​ഷ​യം ഇ​തി​നോ​ട​കം ര​ണ്ടു ത​വ​ണ ഉ​ന്ന​യി​ച്ച​താ​ണെ​ന്നും ഇ​നി അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.


ഇ​തോ​ടെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​ക്കി. മു​ദ്രാ​വാ​ക്യം വി​ളി​യി​ൽ ചോ​ദ്യോ​ത്ത​ര വേ​ള മു​ങ്ങി​പ്പോ​കും എ​ന്ന അ​വ​സ്ഥ ആ​യ​തോ​ടെ ശൂ​ന്യ​വേ​ള​യി​ൽ വി​ഷ​യം ഉ​ന്ന​യി​ക്കാ​ൻ അ​നു​വ​ദി​ക്കാ​മെ​ന്ന് സ്പീ​ക്ക​ർ ഉ​റ​പ്പു ന​ൽ​കി. അ​തോ​ടെ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച അം​ഗ​ങ്ങ​ൾ ഇ​രി​പ്പ​ിട​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങി.

ശൂ​ന്യ​വേ​ള​യി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി, ക​ർ​ണാ​ട​ക​യി​ൽ നി​യ​മ​സ​ഭ​യു​ടെ സ്വാ​ത​ന്ത്ര്യ​വും ജ​നാ​ധി​പ​ത്യ​വും ക​ശാ​പ്പ് ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചു. എ​ന്നാ​ൽ, ചൗ​ധ​രി വി​ഷ​യ​ത്തി​ലേ​ക്ക് കാ​ര്യ​മാ​യി ക​ട​ക്കാ​നൊ​രു​ങ്ങി​യ​തും സ്പീ​ക്ക​ർ വി​വ​ര​വ​കാ​ശ ഭേ​ദ​ഗ​തി ബി​ല്ല​വ​ത​ര​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍ഗ്ര​സും ഡി​എം​കെ​യും ഉ​ൾ​പ്പ​ടെ​യു​ള്ള അം​ഗ​ങ്ങ​ൾ സ​ഭ വി​ട്ടി​റ​ങ്ങി​പ്പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.