ബാബ്റി മസ്ജിദ്: ഒന്പതു മാസത്തിനുള്ളിൽ വിധി പറയണമെന്നു സുപ്രീം‌കോടതി
Saturday, July 20, 2019 12:28 AM IST
ന്യൂ​ഡ​ൽ​ഹി: ബാ​ബ്റി മ​സ്ജി​ദ് ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്രി​മി​ന​ൽ ഗൂ​ഢാലോ​ച​നക്കേസി​ൽ ആ​റു മാ​സ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ഒ​ൻ​പ​ത് മാ​സ​ത്തി​നു​ള്ളി​ൽ വി​ധി പ്ര​സ്താ​വി​ക്കു​ക​യും വേ​ണ​മെ​ന്നു ജ​സ്റ്റീ​സു​മാ​രാ​യ രോ​ഹി​ൻ​ട​ണ്‍ ന​രി​മാ​ൻ, സൂ​ര്യ​കാ​ന്ത് എ​ന്നി​വ​രു​ടെ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.


എ​ൽ.​കെ. അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി എ​ന്നി​വ​ര​ട​ക്ക​മു​ള്ള 15 ബി​ജെ​പി- വി​എ​ച്ച്പി നേ​താ​ക്ക​ൾ​ക്കെ​തി​രേ​യു​ള്ള ഗൂ​ഢാ ലോ​ച​നക്കു​റ്റം പു​നഃ​സ്ഥാ​പി​ച്ച​ശേ​ഷം ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് സു​പ്രീംകോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.