സാങ്കേതിക തകരാർ പരിഹരിച്ചു: ചന്ദ്രയാൻ 2 വിക്ഷേപണം 22ന്
സാങ്കേതിക തകരാർ പരിഹരിച്ചു: ചന്ദ്രയാൻ 2 വിക്ഷേപണം 22ന്
Friday, July 19, 2019 12:24 AM IST
ബം​ഗ​ളൂ​രു: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ച ച​ന്ദ്ര​യാ​ന്‍ 2 വി​ക്ഷേ​പ​ണം 22ന് ​ന​ട​ക്കു​മെ​ന്ന്് ഐ​എ​സ്ആ​ര്‍​ഒ. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.43നാ​ണ് വി​ക്ഷേ​പ​ണം. 15നാ​യി​രു​ന്നു ആ​ദ്യം വി​ക്ഷേ​പ​ണം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. വി​ക്ഷേ​പ​ണ​ത്തി​ന് 56 മി​നു​ട്ടും 24 സെ​ക്ക​ന്‍​ഡും ബാ​ക്കി​യി​രി​ക്കെ​യാ​യി​രു​ന്നു സാ​ങ്കേ​തി​ക​ത്ത​ക​രാ​ർ ക​ണ്ടു​പി​ടി​ക്കു​ന്ന​തും വി​ക്ഷേ​പ​ണം മാ​റ്റി​വ​യ്ക്കു​ന്ന​തും.

റോ​ക്ക​റ്റി​ന്‍റെ ക്ര​യോ​ജ​നി​ക് സ്റ്റേ​ജി​ലെ ഹീ​ലി​യം ഗ്യാ​സ് ടാ​ങ്കു​ക​ളി​ലൊ​ന്നി​ല്‍ ചോ​ര്‍​ച്ച​യു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ 15ന് ​വി​ക്ഷേ​പ​ണം ന​ട​ന്നി​രു​ന്നെ​ങ്കി​ല്‍ 54 ദി​വ​സ​ത്തെ യാ​ത്ര​യ്ക്കു ശേ​ഷം സെ​പ്റ്റം​ബ​ര്‍ ആ​റി​ന് ലാ​ന്‍​ഡ​ര്‍ മൊ​ഡ്യൂ​ൾ ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങു​മാ​യി​രു​ന്നു. ചാ​ന്ദ്ര​ദി​വ​സ​ത്തി​ന്‍റെ ആ​രം​ഭം ക​ണ​ക്കാ​ക്കി​യാ​ണ് 15ന് ​വി​ക്ഷേ​പ​ണം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. പേ​ട​ക​ത്തി​ന്‍റെ വേ​ഗ​വും ഭ്ര​മ​ണ​പ​ഥ​യാ​ത്ര​യും പു​നഃ​ക്ര​മീ​ക​രി​ച്ച് സെ​പ്റ്റം​ബ​ര്‍ ആ​റി​നു ത​ന്നെ ച​ന്ദ്ര​നി​ൽ ഇ​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഐ​എ​സ്ആ​ര്‍​ഒ ഇ​പ്പോ​ൾ. വി​ക്ഷേ​പ​ണ ശേ​ഷം ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ നി​ന്നു പു​റ​ത്തെ​ത്തി ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്കെ​ത്താ​ൻ വേ​ണ്ട​ത് 22 ദി​വ​സ​ങ്ങ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.