ഇഎസ്ഐ മെഡി. കോളജുകളിൽ തൊഴിലാളികളുടെ മക്കൾക്ക് പ്രവേശനാനുമതി
Friday, July 19, 2019 12:23 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​എ​സ്ഐ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യു​ള​ള തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള​ള സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി. ഇ​തു സം​ബ​ന്ധി​ച്ചു മ​ദ്രാ​സ് ഹൈേ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വാ​യ​താ​യി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​റി​യി​ച്ചു.

ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വു വ​ന്ന​തോ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കു​ള​ള സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കു പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തി​നു​ള​ള ത​ട​സം ഒ​ഴി​വാ​യി.


കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കു​ള​ള പ്ര​വേ​ശ​നം ന​ട​ത്താ​ൻ ക​ഴി​യും. ഇ​എ​സ്ഐ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ളി​ലേ​യ്ക്കു​ള​ള പ്ര​വേ​ശ​നം ത​ട​ഞ്ഞു മ​ദ്രാ​സ് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് നേ​ര​ത്തെ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കു​വാ​ൻ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.