ആഹ്ലാദത്തിമിർപ്പിൽ ജാവ്‌ലി ഗ്രാമം ‌
ആഹ്ലാദത്തിമിർപ്പിൽ ജാവ്‌ലി ഗ്രാമം ‌
Thursday, July 18, 2019 1:29 AM IST
സ​​ത്താ​​റ: കു​​ൽ​​ഭൂ​​ഷ​​ൺ ജാ​​ദ​​വി​​ന്‍റെ വ​​ധ​​ശി​​ക്ഷ ത​​ട​​ഞ്ഞ അ​​ന്താ​​രാ​​ഷ്‌​​ട്ര നീ​​തി​​ന്യാ​​യ കോ​​ട​​തി വി​​ധി അ​​റി​​ഞ്ഞ് പ​​ടി​​ഞ്ഞാ​​റ​​ൻ മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ സ​​ത്താ​​റ ജി​​ല്ല​​യി​​ലെ ജാ​​വ്‌​​ലി ഗ്രാ​​മനിവാസികൾ ആ​​ഹ്ലാ​​ദ​​ത്തി​​മി​​ർ​​പ്പി​​ൽ. ജാ​​ദ​​വി​​നെ ഉ​​ട​​ൻ മോ​​ചി​​പ്പി​​ക്ക​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ജാ​​വ്‌​​ലി​​യി​​ലെ ത​​ന്‍റെ കൃ​​ഷി​​യി​​ട​​ത്തി​​ൽ വീ​​ട് പ​​ണി​​ത ജാ​​ദ​​വ് വ​​ർ​​ഷ​​ത്തി​​ൽ ര​​ണ്ടു​​മൂ​​ന്നു ത​​വ​​ണ അ​​വി​​ടെ​​യെ​​ത്തുമായിരുന്നെന്ന് അ​​യ​​ൽ​​വാ​​സി പ​​റ​​ഞ്ഞു. എ​​ന്തു​​വി​​ല കൊ​​ടു​​ത്തും ജാ​​ദ​​വി​​നെ മോ​​ചി​​പ്പി​​ക്ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു. മും​​ബൈ പോ​​ലീ​​സി​​ലെ റി​​ട്ട. അ​​സി​​സ്റ്റ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ർ സു​​ധീ​​ർ ജാ​​ദ​​വി​​ന്‍റെ മ​​ക​​നാ​​ണു കു​​ൽ​​ഭൂ​​ഷ​​ൺ.

ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ അ​​മ്മാ​​വ​​ൻ സു​​ഭാ​​ഷ് ജാ​​ദ​​വും അ​​സി​​സ്റ്റ​​ന്‍റ് പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​റാ​​യി​​രു​​ന്നു.

കു​​ൽ​​ഭൂ​​ഷ​​ന്‍റെ ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള മ​​ട​​ങ്ങി​​വ​​ര​​വി​​നാ​​യി കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു സു​​ഭാ​​ഷ് ജാ​​ദ് പ​​റ​​ഞ്ഞു.

കു​​ൽ​​ഭൂ​​ഷ​​ൺ ഏ​​താ​​നും വ​​ർ​​ഷം താ​​മ​​സി​​ച്ചി​​രു​​ന്ന മും​​ബൈ പ​​രേ​​ലി​​ൽ സു​​ഹൃ​​ത്തു​​ക്ക​​ളും ബ​​ന്ധു​​ക്ക​​ളും കോ​​ട​​തി ന​​ട​​പ​​ടി​​ക​​ൾ ലൈ​​വാ​​യി കാ​​ണു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. കു​​ൽ​​ഭൂ​​ഷ​​ന്‍റെ വ​​ധ​​ശി​​ക്ഷ റ​​ദ്ദാ​​ക്കി​​യ വി​​വ​​ര​​മ​​റി​​ഞ്ഞ് സു​​ഹൃ​​ത്തു​​ക്ക​​ൾ, സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ പ്ര​​തീ​​ക​​മാ​​യി പ്രാ​​വു​​ക​​ളെ പ​​റ​​ത്തി.
ഇ​​ന്ത്യ കു​​ൽ​​ഭൂ​​ഷ​​ണൊപ്പം എ​​ന്നു പ്രി​​ന്‍റ് ചെ​​യ്ത ടി-​​ഷ​​ർ​​ട്ടു​​ക​​ൾ അ​​ണി​​ഞ്ഞാ​​ണ് സു​​ഹൃ​​ത്തു​​ക്ക​​ൾ കോ​​ട​​തി​​ന​​ട​​പ​​ടി​​ക​​ൾ ക​​ണ്ട​​ത്. പ്ര​​ത്യേ​​ക പ്രാ​​ർ‌​​ഥ​​ന​​ക​​ളും ന​​ട​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.