യുപിയിൽ വെടിവയ്പിൽ ഒന്പതു പേർ കൊല്ലപ്പെട്ടു
Thursday, July 18, 2019 12:45 AM IST
സോ​​​ണ​​​ഭ​​​ദ്ര: യു​​​പി​​​യി​​​ൽ ഭൂ​​​മി​​​ത​​​ർ​​​ക്ക​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഗ്രാ​​​മ​​​ത്ത​​​ല​​​വ​​​നും കൂ​​​ട്ടാ​​​ളി​​​ക​​​ളും എ​​​തി​​​ർ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു നേ​​​ർ​​​ക്ക് ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ഒ​​​ന്പ​​​തു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ മൂ​​​ന്നു സ്ത്രീ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. 19 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. സോ​​​ണഭദ്ര ജി​​​ല്ല​​​യി​​​ലെ സ​​​പാ​​​ഹി ഗ്രാ​​​മ​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം. ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി തു​​​ട​​​രു​​​ന്ന ഭൂ​​​മി​​​ത​​​ർ​​​ക്ക​​​മാ​​​ണു വെ​​​ടി​​​വ​​​യ്പി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്. സ​​​പാ​​​ഹി ഗ്രാ​​​മ​​​ത്ത​​​ല​​​വ​​​ൻ യ​​​ജ്ഞ ദ​​​ത്തും അ​​​നു​​​യാ​​​യി​​​ക​​​ളു​​​മാ​​​ണു വെ​​​ടി​​​വ​​​യ്പ് ന​​​ട​​​ത്തി​​​യ​​​ത്. പ​​​രി​​​ക്കേ​​​റ്റ ചി​​​ല​​​രു​​​ടെ നി​​​ല അ​​​തീ​​​വ ഗു​​​രു​​​ത​​​ര​​​മാ​​​ണ്. പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഡി​​​ജി​​​പി​​​ക്ക് യു​​​പി മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് നി​​​ർ​​​ദേ​​​ശം ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.