റോഡ് നിർമാണം: നഷ്ടപരിഹാരത്തിന് സഹായം ഉറപ്പു നൽകി കേന്ദ്രം
റോഡ് നിർമാണം: നഷ്ടപരിഹാരത്തിന് സഹായം ഉറപ്പു നൽകി കേന്ദ്രം
Wednesday, July 17, 2019 12:18 AM IST
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്പോ​ൾ ന​ൽ​കേ​ണ്ടി വ​രു​ന്ന ന​ഷ്ട​പ​രി​ഹാ​ര തു​ക​യു​ടെ കാ​ര്യ​ത്തി​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം ഉ​റ​പ്പു ന​ൽ​കി കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. ഈ ​വി​ഷ​യ​ത്തി​ൽ അ​ടു​ത്ത ആ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച​യി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കും. ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​യി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​ക​വേ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​ൽ ഇ​നി പ്ര​ത്യേ​ക പ​രി​ഗ​ണ​ന പ​ട്ടി​ക ഇ​ല്ലെ​ന്നും കേ​ര​ള​ത്തി​ലെ എ​ൻ​എ​ച്ച് 66 ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ച്ചു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​ര​ള​ത്തെ ഒ​ഴി​വാ​ക്കി​യ​ത്.


ദേ​ശീ​യ​പാ​ത കൊ​ല്ലം ബൈ​പാ​സി​ൽ നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സ​ത്വ​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​യി​ൽ പ്രേ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടു​വ​രി​യാ​യി നി​ർ​മിച്ച കൊ​ല്ലം ബൈ​പാ​സ് സ​ർ​വീ​സ് റോ​ഡു​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി നാ​ലു​വ​രി​യാ​യി വി​ക​സി​പ്പി​ക്ക​ണ​മെ​ന്നും ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര റോ​ഡ് ഫ​ണ്ടി​ന്‍റെ ബ​ജ​റ്റ് വി​ഹി​തം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും റോ​ഡു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽലോ​ക്സ​ഭാം​ഗ​ങ്ങ​ളു​ടെ നി​ർ​ദേ​ശം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.