ചന്ദ്രയാൻ 2: ഒരുക്കങ്ങൾ പൂർത്തിയായി
ചന്ദ്രയാൻ 2: ഒരുക്കങ്ങൾ പൂർത്തിയായി
Sunday, July 14, 2019 1:40 AM IST
ചെ​​​ന്നൈ: ഇ​​​ന്ത്യ​​​യു​​​ടെ സ്വ​​​പ്ന പ​​​ദ്ധ​​​തി​​​യാ​​​യ ച​​​ന്ദ്ര​​​യാ​​​ന്‍2 വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി , പൂ​​​ര്‍ണ​​​തോ​​​തി​​​ലു​​​ള്ള ക്ഷ​​​മ​​​താ​ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ര്‍ത്തി​​​യാ​​​യി. ഇന്നു രാ​​​വി​​​ലെ 6.51ന് 20 ​​​മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട കൗ​​​ണ്ട്ഡൗ​​​ൺ ആ​​​രം​​​ഭി​​​ക്കും. തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ 2.51 നാ​​​ണ് വി​​​ക്ഷേ​​​പ​​​ണം. ശ്രീ​​​ഹ​​​രി​​​ക്കോ​​​ട്ട​​​യി​​​ലെ സ​​​തീ​​​ഷ് ധ​​​വാ​​​ന്‍ സ്‌​​​പേ​​​സ് സെ​​​ന്‍റ​​​റി​​​ലെ വി​​​ക്ഷേ​​​പ​​​ണ​​​ത്ത​​​റ​​​യി​​​ലു​​​റ​​​പ്പി​​​ച്ച റോ​​​ക്ക​​​റ്റി​​​ന്‍റെ​​​യും ച​​​ന്ദ്ര​​​യാ​​​ന്‍ പേ​​​ട​​​ക​​​ത്തി​​​ന്‍റെ​​​യും സൂ​​​ക്ഷ്മ​​​ത​​​ല പ​​​രി​​​ശോ​​​ധ​​​ന​​​യാ​​​ണ് ന​​​ട​​​ന്ന​​​ത്. ഇ​​ന്നു ചേ​​​രു​​​ന്ന ലോ​​​ഞ്ച് ഓ​​​ത​​​റൈ​​​സേ​​​ഷ​​​ന്‍ ബോ​​​ര്‍ഡ് യോ​​​ഗം വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​ന് അ​​​ന്തി​​​മാ​​​നു​​​മ​​​തി ന​​​ല്‍കും.

അ​​​ര​​​നൂ​​​റ്റാ​​​ണ്ടു മു​​​ന്പ് മ​​​നു​​​ഷ്യ​​​ൻ ച​​​ന്ദ്ര​​​നി​​​ൽ കാ​​​ലു​​​കു​​​ത്തി​​​യ അ​​​തേ ​ദി​​​വ​​​സ​​​മാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ ഇ​​​ന്ത്യ​​​യു​​​ടെ ര​​​ണ്ടാം ച​​​ന്ദ്ര​​​ദൗ​​​ത്യ​​​മാ​​​യ ച​​​ന്ദ്ര​​​യാ​​​ൻ 2ന്‍റെ വി​​​ക്ഷേ​​​പ​​​ണ​​​വും ന​​​ട​​​ക്കു​​​ക. ജി​​​എ​​​സ്എ​​​ല്‍വി ശ്രേ​​​ണി​​​യി​​​ലെ ഏ​​​റ്റ​​​വും ക​​​രു​​​ത്തേ​​​റി​​​യ റോ​​​ക്ക​​​റ്റാ​​​യ മാ​​​ര്‍ക് ത്രീ​​​യാ​​​ണ് ച​​​ന്ദ്ര​​​യാ​​​ന്‍ വ​​​ഹി​​​ക്കു​​​ന്ന​​​ത്. നാ​​​ലാ​​​യി​​​രം കി​​​ലോ​​​യി​​​ല​​​ധി​​​കം ഭാ​​​ര​​​വു​​​മാ​​​യി കു​​​തി​​​ക്കാ​​​നു​​​ള്ള ക​​​രു​​​ത്ത് മാ​​​ക് ത്രീ​​​യ്ക്കു​​​ണ്ട്.

800 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ലാ​​ണു ച​​​ന്ദ്ര​​​യാ​​​ന്‍ 2 നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ച​​​ന്ദ്ര​​​നെ ഭ്ര​​​മ​​​ണം ചെ​​​യ്യു​​​ന്ന ഓ​​​ര്‍ബി​​​റ്റ​​​ര്‍, ച​​​ന്ദ്രോ​​​പ​​​രി​​​ത​​​ല​​​ത്തി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങു​​​ന്ന ലാ​​​ന്‍ഡ​​​ര്‍, പ​​​ര്യ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന റോ​​​വ​​​ര്‍ എ​​​ന്നി​​​വ ഉ​​​ള്‍പ്പെ​​​ടു​​​ന്ന​​​താ​​​ണ് ച​​​ന്ദ്ര​​​യാ​​​ന്‍ 2.


വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​നു ശേ​​​ഷം ഓ​​​ര്‍ബി​​​റ്റ​​​ര്‍ ച​​​ന്ദ്ര​​​ന് 100 കി​​​ലോ​​​മീ​​​റ്റ​​​ര്‍ മു​​​ക​​​ളി​​​ലു​​​ള്ള ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തു​​​ക​​​യും തു​​​ട​​​ര്‍ന്ന് റോ​​​വ​​​ര്‍ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള ലാ​​​ന്‍ഡ​​​ര്‍ മൊ​​​ഡ്യൂ​​​ള്‍ വി​​​ട്ടു​​​മാ​​​റി ച​​​ന്ദ്രോ​​​പ​​​രി​​​ത​​​ല​​​ത്തി​​​ലേ​​​ക്കു പ​​​റ​​​ന്നി​​​റ​​​ങ്ങും. വി​​​ക്രം എ​​​ന്നാ​​​ണ് ലാ​​​ൻ​​​ഡ​​​ർ മോ​​​ഡ്യൂ​​​ളി​​നു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന പേ​​​ര്. ച​​​ന്ദ്ര​​​നി​​​ല്‍ എ​​​ത്തി​​​യ​​​ശേ​​​ഷം ലാ​​​ന്‍ഡ​​​റി​​​ല്‍നി​​​ന്നു റോ​​​വ​​​ര്‍ ഉ​​​പ​​​രി​​​ത​​​ല​​​ത്തി​​​ലേ​​​ക്കി​​​റ​​​ങ്ങി പ​​​ര്യ​​​വേ​​​ക്ഷ​​​ണം ന​​​ട​​​ത്തും. ച​​​ന്ദ്ര​​​ന്‍റെ ദ​​​ക്ഷി​​​ണ​​​ധ്രു​​​വ​​​ത്തി​​​നു സ​​​മീ​​​പ​​​മാ​​​ണ് ച​​​ന്ദ്ര​​​യാ​​​ന്‍റെ ലാ​​​ന്‍ഡ​​​ര്‍ മൊ​​​ഡ്യൂ​​​ള്‍ ഇ​​​റ​​​ങ്ങു​​​ക.
പാ​​​റ​​​ക​​​ളു​​​ടെ ഇ​​​മേ​​​ജിം​​​ഗ് പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി 13 ഇ​​​ന്ത്യ​​​ന്‍ ശാ​​​സ്ത്രീ​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ച​​​ന്ദ്ര​​​യാ​​​നി​​​ലു​​​ള്ള​​​ത്. മ​​​ഗ്‌​​​നീ​​​ഷ്യം, കാ​​​ല്‍സ്യം, ഇ​​​രു​​​മ്പ് എ​​​ന്നി​​​വ​​​യും ജ​​​ല​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​വും ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് പാ​​​റ​​​ക​​​ളു​​​ടെ ഇ​​​മേ​​​ജിം​​​ഗ് ന​​​ട​​​ത്തും. ച​​​ന്ദ്ര​​​ന്‍റെ ഉ​​​പ​​​രി​​​ത​​​ല​​​ത്തെ കു​​​റി​​​ച്ചു വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ക്കു​​​ക​​​യെ​​​ന്ന​​​തും ച​​​ന്ദ്ര​​​യാ​​​ന്‍റെ പ്ര​​​ധാ​​​ന ദൗ​​​ത്യ​​​മാ​​​ണ്.

ച​​​ന്ദ്ര​​​യാ​​​ന്‍ 1 ഒ​​​രു പ​​​രി​​​ക്ര​​​മ​​​ണ​​​പ​​​ഥം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ച​​​ന്ദ്ര​​​യാ​​​ന്‍ 2 ലാ​​​ന്‍ഡ​​​റും റോ​​​വ​​​റും ചേ​​​ര്‍ന്ന് സ​​​ങ്കീ​​​ര്‍ണ​​​മാ​​​യ ഒ​​​രു മി​​​ഷ​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.